ബാന്‍കി മൂണ്‍ ഹെയ്തി ജനതയോട് മാപ്പ് ചോദിച്ചു
പോര്‍ട്ടോപ്രിന്‍സ്: കോളറ കാരണം ദുരിതത്തിലായ ഹെയ്തി ജനതയോട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ മാപ്പ് ചോദിച്ചു. കോളറ പടര്‍ന്നുപിടിച്ച സമയത്തു വേണ്ടത്ര രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബാന്‍കി മൂണ്‍ മാപ്പ് ചോദിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ പേരില്‍ ഹെയ്തി ജനതയോടു ഞാന്‍ മാപ്പ് ചോദിക്കുകയാണ്. ഹെയ്തിയില്‍ കോളറ പടര്‍ന്നു പിടിക്കുന്നതു തടയാന്‍ ഞങ്ങള്‍ക്കു കാര്യമായൊന്നും ചെയ്യാനായില്ല. ഇക്കാര്യത്തില്‍ ആഴത്തില്‍ ഖേദം രേഖപ്പെടുത്തുകയാണ്-യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ബാന്‍കി മൂണ്‍ പറഞ്ഞു.
നേരത്തെ, ആരോഗ്യ വിഷയങ്ങളില്‍ ഐക്യരാഷ്ട്ര സഭ നിയമപരമായി രക്ഷാ പ്രവര്‍ത്തനം നടത്തേണ്ട ആവശ്യമില്ലെന്നും തങ്ങളുടെ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കില്ലെന്നും ഉപ സെക്രട്ടറി ജനറല്‍ ജാന്‍ എലിസ്സണ് പറഞ്ഞിരുന്നു. ഹെയ്തിയില്‍ എട്ടുലക്ഷം പേര്‍ക്ക് കോളറ പിടിപെടുകയും 9,300 പേര് മരണപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."