നോട്ടുപ്രതിസന്ധി: ലോട്ടറി വിറ്റുവരവില്‍ 250 കോടിയുടെ കുറവ്
കണ്ണൂര്‍: നോട്ടുപ്രതിസന്ധിയില്‍ സംസ്ഥാന ലോട്ടറിയും കുപ്പുകുത്തി. ലോട്ടറി വില്പനയില് പകുതിയോളം കുറഞ്ഞിട്ടുണ്ട്. വിറ്റുവരവില്‍ ശരാശരി 250 കോടി രൂപയുടെ കുറവാണ് ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്.
1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയാണ് ലോട്ടറി മേഖല വില്പന കുത്തനെ താഴോട്ടുപോയത്. നറുക്കെടുപ്പ് നിര്‍ത്തിവയ്ക്കേണ്ടി വന്നതും ക്രയവിക്രയത്തിനു പണം ലഭിക്കാത്തതും ഇടിവിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ലോട്ടറി വില്പന സജീവമായി നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലടക്കം കുറഞ്ഞ തോതിലാണ് വ്യാപാരം നടന്നത്. 40 കോടിയുടെ വ്യാപാരം നക്കുന്ന ജില്ലാ ലോട്ടറി ഓഫിസുകളില്‍ പകുതിയോളം മാത്രമാണ് കച്ചവടം നടന്നത്.
പ്രതിമാസം 500 കോടിക്ക് മുകളില്‍ വ്യാപാരം നടക്കുന്ന സംസ്ഥാനത്ത് നവംബറില്‍ വെറും 250 കോടിയുടെ കച്ചവടമാണ് നടന്നത്.
ഒക്ടോബര്‍ മാസത്തില്‍ 40 കോടിയുടെ കച്ചവടം നടന്ന കണ്ണൂരില്‍ നവംബറില്‍ വെറും 20 കോടിയാണ്. 44 കോടി രൂപയുടെ കച്ചവടമാണ് ഒക്ടോബറില്‍ പാലക്കാട് ജില്ലയില്‍ നടന്നത്. എന്നാല്‍ നവംബറില്‍ അത് കുത്തനെ ഇടിഞ്ഞ് 16 കോടിയിലെത്തി.
പാലക്കാട് അതിര്‍ത്തിയിലെ തമിഴ് തൊഴിലാളികള്‍ ലോട്ടറി വാങ്ങുന്നതില്‍ വിമുഖത കാണിച്ചതാണ് ഇത്തരത്തില്‍ വില്‍പ്പന കുറയാന്‍ കാരണം.
ലോട്ടറി ഓഫിസുകളില്‍ നിന്നു ലോട്ടറി വാങ്ങിയതില്‍ കുറവ് വന്നിട്ടുണ്ടെന്നും വില്പന നടത്തിയ ടിക്കറ്റുകള്‍ തിരികെ എത്തിയിട്ടുണ്ടെന്നും ജില്ലാ ലോട്ടറി ഓഫിസുകളില്‍ നിന്നു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."