അധികാരദുര്‍വിനിയോഗവും അഴിമതിയും നടന്നെന്ന് ആരോപണം
പെരിന്തല്‍മണ്ണ: നഗരസഭയിലെ ജൂബിലി ബൈപാസ് റോഡിലെ ബി.ഒ.ടി മത്സ്യമാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നെന്ന് എസ്.കെ ലെയിന്‍കാവുങ്ങല്‍പറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരേ വിശദമായി അന്വേഷണം നടത്തി എത്രയുംവേഗം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി വി പ്രകാശ് ഉത്തരവിട്ടിരിരുന്നു. 11 പേരെ പ്രതികളാക്കി ബോധിപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
മത്സ്യമാര്‍ക്കറ്റിനായി 92.14 സെന്റ് നെല്‍വയല്‍ വാങ്ങിയത്, നെല്‍വയല്‍ അനുവാദമില്ലാതെ മണ്ണിട്ട് നികത്തിയത്, മാലിന്യനിയന്ത്രണ ബോര്‍ഡിന്റെ അനുവാദം വാങ്ങാതെയുള്ള കെട്ടിടനിര്‍മാണങ്ങള്‍, ബി.ഒ.ടി കരാറിലൂടെ നഗരസഭക്ക് കനത്ത സാമ്പത്തികനഷ്ടത്തിനിടയാക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തല്‍, തുടങ്ങി പ്രതികളുടെ ഭാഗത്തുനിന്നുണ്ടണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചകളും ഗൂഡാലോചനയും, കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും കോടതി ഗൗരവമായി ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ടണ്ട്.
സംഭവത്തില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ, മലപ്പുറം ഡിവൈ.എസ്.പിയെയാണ് കോടതി അന്വേഷണച്ചുമതല ഏര്‍പ്പിച്ചിട്ടുള്ളതെന്നും എസ്.കെ ലെയിന്‍-കാവുങ്ങല്‍പറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കേശവനുണ്ണി, ലിയാഖത്തലിഖാന്‍, ഷീബാ ഗോപാല്‍, ടി.കെ കൃഷ്ണന്‍, വിജയസോമന്‍,വി ബാനുമതി, ചീനാംതൊടി ഉണ്ണികൃഷ്ണന്‍, ഹരിദാസ്, നെല്ലടിയില്‍ സുരേഷ്ബാബു, പി.കെ പ്രകാശ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."