പാലം നഗരസഭയുടെ കീഴിലല്ലെന്ന് നഗരസഭാ ഭരണസമിതി
പൊന്നാനി: കനോലി കനാലിന് കുറുകെയുള്ള കൈവരി തകര്‍ന്ന പാലത്തില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വിശദീകരണവുമായി നഗരസഭാ ഭരണസമിതി .
കൈവരി തകര്‍ന്ന പാലം നഗരസഭയുടെ കീഴിലുള്ളതല്ല. അത് ഇറിഗേഷന്‍ വകുപ്പിന്റേതാണ്.
നാളിതുവരെ ഇതേ സംബന്ധിച്ച പരാതി ഒന്ന് പോലും നഗരസഭയില്‍ ലഭിച്ചിട്ടില്ല. ആ വാര്‍ഡിന്റെ ഗ്രാമസഭയില്‍ പോലും ഇത്തരമൊരു വിഷയം ഒരു പ്രമേയമായി പോലും വന്നിട്ടില്ല.നഗരസഭക്ക് കൈമാറിക്കിട്ടാത്ത ഒരു സ്ഥാപനത്തിലും നിലവില്‍ പണം വിനിയോഗിക്കാന്‍ നഗരസഭക്ക് കഴിയില്ല.
അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നഗരസഭക്ക് ധാര്‍മിക ഉത്തരവാദിത്തമില്ലെന്നും നഗരസഭാ ചെയര്‍മാനും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീറും പറഞ്ഞു.
പാലത്തിന്റെ കൈവരി നന്നാക്കാത്തതില്‍ നഗരസഭയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് വിമര്‍ശനമുയര്‍ന്നതോടെയാണ് നഗരസഭാ ഭരണസമിതി വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."