മുഖ്യമന്ത്രിയെ ലഭിച്ച സന്തോഷത്തില്‍ പാര്‍ട്ടി ഗ്രാമം
തലശ്ശേരി: കമ്യൂണിസ്റ്റ്പാര്‍ട്ടി പിറന്ന പിണറായിയിലെ ചുവന്നമണ്ണില്‍ നിന്ന് ആദ്യമായി ഒരു മുഖ്യമന്ത്രിയെ സംഭാവനചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണു പിണറായി ഗ്രാമം. ഇ.കെ നായനാര്‍ക്കു ശേഷം ജില്ലയില്‍ നിന്നു രïാമതായി മുഖ്യമന്ത്രി പഥം കൈയാളുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണു പിണറായി. 1968ല്‍ ബോന്‍ഷെവിക് പാര്‍ട്ടിയിലേക്കു പിണറായി ആകൃഷ്ടനായെങ്കിലും എ.കെ.ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ അദ്ദേഹം ഉറച്ചുനിന്നു. പാര്‍ട്ടിയുടെ തലശ്ശേരി ലോക്കല്‍സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീടു പിണറായി ലോക്കല്‍സെക്രട്ടറിയായി പ്രവര്‍ത്തനം കാഴ്ചവച്ചു. 1970ല്‍ കൂത്തുപറമ്പില്‍ നിന്നു നിയമസഭയില്‍ പിണറായി ആദ്യം എത്തിയതു ബേബിയായിരുന്നു. ബ്രണ്ണന്‍കോളജിലെ പഠനകാലത്ത് വള്ളത്തിനുള്ള കടത്തുകൂലി വര്‍ധിപ്പിച്ചതിനെതിരെ പിണറായി നടത്തിയ സമരം സഹപാഠികള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഖാവ് മാത്രമായ പിണറായി ഇനി സംസ്ഥാന മുഖ്യമന്ത്രിയാണ്.
തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനു വളക്കൂറുള്ള മണ്ണില്‍നിന്നു വളര്‍ന്നു വന്‍ മരമായി മാറിയ പിണറായിയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടിയതെന്നും പിണറായിയെന്ന ഗ്രാമം തന്നെയായിരുന്നു. ഒട്ടേറ സഹകരണസ്ഥാപനങ്ങള്‍ പരന്നുകിടക്കുന്ന ഈ ഗ്രാമത്തിലെ സഹകരണവും പിണറായിയുടെ സംഭാവനയാണ്. അതുകൊïാണു പിണറായിക്കാര്‍ക്കു വിജയേട്ടനെയും വിജയേട്ടനു പിണറായിയെയും പിരിയാന്‍ കഴിയാത്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."