വൈകല്യങ്ങള്‍ കീഴടക്കി ഭിന്നശേഷിയുള്ളവര്‍ വിദ്യാലയത്തിലെത്തുന്നു
കാളികാവ്: വൈകല്യങ്ങള്‍ കീഴടക്കി ഭിന്നശേഷിയുള്ളവര്‍ വിദ്യാലയത്തിലെത്തുന്നു. 2011 ല്‍ കാളികാവിലെ ഭിന്ന ശേഷിയുള്ളവര്‍ക്കായി ആരംഭിച്ച വിദ്യാലയത്തില്‍ ഇപ്പോള്‍ 75 പേരുണ്ട്. 12 പ്രവാസികളുടെ കനിവിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ട്രസ്റ്റ് തുടങ്ങിയ വ്യാദ്യാലയത്തിന്റെ നടത്തിപ്പിന് പ്രയാസം നേരിട്ടതോടെ രണ്ടു വര്‍ഷം മുമ്പാണ് പ്രസികള്‍ ഭിന്നശേഷിക്കാര്‍ക്കു കൈതാങ്ങുമായി രംഗത്തു വന്നത്.
കാളികാവ് ഏരിയ പ്രവാസി അസോസിയേഷന് (കപ) റിയാദ് കമ്മിറ്റിയാണ് വിദ്യാലയം നടത്തുന്നത്. ആദ്യ വര്‍ഷം തന്നെ വാഹനം വാങ്ങിച്ചു നല്കി. സ്വയമായി കെട്ടിടം ഒരുക്കി ഭിന്നശേഷിയുള്ളവരുടെ അതിജീവനമാണ് പ്രവാസികള്‍ ലക്ഷ്യമിടുന്നത്.
പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതി പഠിപ്പിക്കാനുള്ള ശ്രമമാണ് അധ്യാപകര്‍ നടത്തുന്നത്. ലക്ഷ്യം കൈവരിച്ചതിന്റെ ആശ്വസമായി ഭിന്നശേഷി ദിനം ആചരിക്കാനാണ് പരിപാടിയെന്ന് അധ്യാപിമാരായ ജംഷീയ, സുഹ്റ, ഹംസത്ത്, ഷറഫുന്നീസ എന്നിവര്‍ പറഞ്ഞു. 28 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഉള്‍പടെയുള്ളവരാണ് പ്രത്യേക വിദ്യാലയത്തിലെത്തുന്നത്. തൊഴില്‍ പഠിപ്പിച്ച് ഭാവിയില്‍ നല്ല അവസരം ഒരുക്കാനുള്ള പരിപാടികള്‍ പ്രവാസികള്‍ ആസൂത്രണം ചെയതിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."