ബസ്തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വീണ്ടും സംഘര്‍ഷം
വളാഞ്ചേരി; ബസ് സ്റ്റാന്‍ഡില്‍ ബസ്തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വീണ്ടും സംഘര്‍ഷം.വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്ക് പോരിലും സംഘര്‍ഷത്തിലും പൊലിസ് ലാത്തിയിലും കലാശിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പുറപെട്ട സ്വകാര്യ ബസില്‍ മതിയായ വിദ്യാര്‍ഥികളെ കയറ്റിയില്ലന്നാരോപിച്ച് ഒരുകൂട്ടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലും പൊലിസ് ലാത്തിയിലും കലാശിച്ചത്.
ബസ് തടഞതിനെ തുടര്‍ന്ന് തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്ക് പോരും ഉന്തും തള്ളും ആരംഭിച്ചു ഇതേ തുടര്‍ന്ന് വളാഞ്ചേരി എസ്.ഐ മിഥുന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം എത്തി ലാത്തിവീശിയാണ് രംഗം ശാന്തമായത്.
വിദ്യാര്‍ഥികള്‍ ടാഗും തൂക്കി പൊലിസിന്റെ പണി എടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബസ്ജീവനക്കാരും വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കും വരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ നിലയുറപ്പിക്കുമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും പറയുന്നു. ഈ വിഷയത്തെ ചൊല്ലി ഒരുമാസമായി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ് ഇതിന് പരിഹാരം കാണുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുശ്രമവും നടക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."