ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കാണാതായതായി പരാതി
എടവണ്ണ: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കാണാതായതായി പരാതി. എടവണ്ണ പൊന്നാംകുന്നിലെ വള്ളിയില്‍ അദ്‌നാനെ (21) യാണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ കാണാനില്ലെന്ന് വല്യുപ്പ എടവണ്ണ പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. അദ്‌നാന്റെ മാതാപിതാക്കള്‍ വിദേശത്താണ്. മമ്പാട്ടെ സ്വകാര്യ വ്യക്തിയില്‍ നിന്നും വാടകക്കെടുത്ത കെ.എല്‍ 7ബി.യു 7767 മഹീന്ദ്ര എക്‌സ്യുവി കാറുമായായിരുന്നു അദ്‌നാനെ കാണാതായിരുന്നത്.
പരാതിയുടെ അടിസ്ഥാത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ബുധനാഴച കാറ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാറ് ഉടമകള്‍ക്കു വിട്ടു നല്‍കുകയും ചെയ്തു.
അദ്‌നാന്‍ ഏതാനും പേരുടെ കൈയില്‍ നിന്നും വിസക്കായി പണം കൈപ്പറ്റിയതായും വിസ നല്‍കാനാകത്തതിനെ തുടര്‍ന്നാണ് കാണാതായതെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."