ക്വാറിക്ക് അനുമതി: ഹരിത കേരളം യോഗത്തില്‍ നിന്ന് മുസ്ലിം ലീഗ് ഇറങ്ങിപ്പോന്നു
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലം കൊല്ലിയില്‍ പുതിയ ക്വാറിക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ ഹരിതകേരളം പദ്ധതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മുസ്ലിം ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോന്നു. ക്വാറിക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ നല്കിയ വിയോചനക്കുറിപ്പ് മിനുട്സില്‍ രേഖപ്പെടുത്താതെ ധിക്കാരപരമായി പ്രസിഡന്റ് പെരുമാറുന്നുവെന്നാരോപിച്ചാണ് ലീഗ് അംഗങ്ങള്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
സമരസമിതിയുടെയും നാട്ടുകാരുടെയും എതിര്‍പ്പ് വകവെക്കാതെയും പ്രകടനപത്രികയിലെ വാചകങ്ങള്‍ മറികടന്നുമാണ് എല്‍.ഡി.എഫ് ഭരണസമിതി പുതിയ ക്വാറിക്ക് അനുമതി നല്‍കിയതെന്നും ലക്ഷങ്ങളുടെ അഴിമതി ക്വാറി ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും ലീഗ് അംഗങ്ങളായ കെ.കെ കുഞ്ഞാണി, എം.പി മിര്‍ഷാദ്, കെ. റസീന എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."