കെട്ടിടങ്ങളുടെ മാതൃക ഗ്രാനൈറ്റില്‍ തീര്‍ത്ത് എഴുപതുകാരന്‍
മാള: തേക്കിന്റെ ഒറ്റത്തടിയില്‍ ഏദന്‍ തോട്ടം തീര്‍ത്ത ശില്പി സ്‌നേഹഗിരി സ്വദേശി ഇലഞ്ഞിക്കല്‍ ജോണ്‍ ഗ്രാനൈറ്റില്‍ ലോക ശ്രദ്ധ നേടിയ കെട്ടിടങ്ങളുടെ മാതൃക തീര്‍ക്കുന്നു. പാരീസിലെ ഈഫല്‍ ടവറും മലേഷ്യയിലെ ടിന്‍ ടവറും അബുദാബി കടലിലെ ബുര്‍ജ് ഹോട്ടലുമൊക്കെയായി ജോണിന്റെ കരവിരുത് മാര്‍ബിളിലും വിസ്മയമാവുകയാണ്.
രണ്ട് അടി ഉയരമുള്ള ഗ്രാനൈറ്റുകള്‍ തിരഞ്ഞെടുത്ത് സ്വന്തം യന്ത്രം ഉപയോഗിച്ച് അതീവ സൂക്ഷമതയോടെ അരഡസന്‍ കെട്ടിട മാതൃകകള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ഇവ കാണുന്നതിന് നിരവധി പേരാണ് സ്‌നേഹഗിരിയിലെ ജോണിന്റെ വീട്ടിലെത്തുന്നത്. 2006 ല്‍ പ്രിയതമ റീത്തയുടെ വേര്‍പാട് ജോണിലുണ്ടാക്കിയ ഏകാന്തതയില്‍ നിന്നാണ് ശില്‍പ ലോകത്തേക്കുള്ള പ്രവേശം. ഒറ്റത്തടിയില്‍ ഇരുപതോളം ശില്‍പങ്ങള്‍ ഇദ്ദേഹം തീര്‍ത്തത് ഇരുന്നൂറ് ദിനങ്ങള്‍ കൊണ്ടാണ്. പിന്നെ വിശ്രമമെടുത്തില്ല.
മുന്നൂറിലധികം രൂപങ്ങളാണ് ജോണ്‍ നിര്‍മിച്ചെടുത്തത്. ദിനോസര്‍, അനാകോണ്ട, ഡ്രാഗണ്‍, പെരുമ്പാമ്പുകള്‍ തുടങ്ങി വിവിധ ജന്തുക്കളും ഇക്കൂട്ടത്തിലുണ്ട്. ശില്‍പങ്ങളെല്ലാം വീടിനു മുകളിലെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനത്തിന് ഇവ നല്‍കാന്‍ തയാറാണ്. മുന്‍ കാല തലമുറയുടെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് എഴുപത് വയസ് പിന്നിടുന്ന ജോണ്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഇരട്ട കുട്ടികള്‍ ലണ്ടനിലാണ് താമസം. ഏക മകന്‍ ജസ്റ്റിന്‍ സിനിമാ അഭിനയവുമായി ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."