തൃപ്രയാര്‍ പള്ളിയില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
തൃപ്രയാര്‍: തൃപ്രയാറില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ പള്ളിയില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പള്ളിയുടെ അള്‍ത്താരക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന ക്രിസ്തുവിന്റെ ക്രൂശിത രൂപം സാമൂഹിക വിരുദ്ധര്‍ കേടു വരുത്തി. വലപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകക്ക് കീഴിലുള്ളതാണ് തൃപ്രയാര്‍ ബസ്സ്റ്റാന്റിന് എതിര്‍വശത്തുള്ള യൂദാ തദേവൂസിന്റെ പള്ളി. ദിവസവും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പള്ളിയുടെ വടക്കുഭാഗത്ത് ഒരു വാതില്‍ പ്രാര്‍ഥനക്കായെത്തുന്നവര്‍ക്കായി തുറന്നിടുന്നുണ്ട്.
ഇന്നു രാവിലെ കപ്യാര്‍ സി.കെ ആന്റണി പള്ളി വൃത്തിയാക്കുമ്പോഴാണ് ക്രൂശിതരൂപം കേടു വരുത്തിയത് കണ്ടെത്തിയത്. പള്ളി വാതില്‍ തുറന്നിട്ടിരുന്ന സയമത്താകാം ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വലപ്പാട് പള്ളി വികാരി ഫാ.ജോസി കുണ്ടുകുളങ്ങര വലപ്പാട് പൊലിസില്‍ പരാതി നല്‍കി. വലപ്പാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.വി പീതാംബരന്‍, നാട്ടിക സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ തോമസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃപ്രയാറില്‍ സര്‍വകക്ഷിയോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."