പാഞ്ചിയേട്ടനെ കാണാനില്ല; കോട്ടപ്പുറം തേങ്ങുന്നു
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം ചന്തയുടെ സ്വന്തം പാഞ്ചിയേട്ടനെ കാണാതായിട്ട് മാസങ്ങളാകുന്നു. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷമായി കോട്ടയും ചന്തയിലും പരിസരങ്ങളിലുമായി കഴിഞ്ഞു വന്നിരുന്ന പാഞ്ചിയേട്ടന്‍ ചന്തയുടെയും നാട്ടുകാരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു.
കോട്ടപ്പുറം പാലത്തിന് താഴെയുള്ള ഒഴിഞ്ഞ മുറിയിലായിരുന്നു പാഞ്ചിയേട്ടന്റെ താമസം പറവൂര്‍ ചന്തയില്‍ കായ കച്ചവടം നടത്തിവന്നിരുന്ന പാഞ്ചിയേട്ടന്‍ കച്ചവടം കടത്തിലായതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തില്‍ വീടുവിട്ടിറങ്ങുകയായിരുന്നുവത്രെ. കൈയ്യില്‍ പണമുണ്ടെങ്കില്‍ മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കാതിരിക്കുകയും തന്റെ ആവശ്യത്തിലധികം പണം ആരെങ്കിലും നല്കിയാല് ബാക്കി പണം തിരികെ നല്‍കുകയും ചെയ്തിരുന്ന പാഞ്ചിയേട്ടന്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. കോട്ടപ്പുറം ചന്തയില്‍ പണിയെടുത്തുംസ്വയം ഭക്ഷണം പാകം ചെയ്തും കഴിഞ്ഞിരുന്ന പാഞ്ചിയേട്ടനെ അപ്രതീക്ഷിതമായാണ് കാണാതായത്. ആര്‍ക്കും ഉപദ്രവമില്ലാത്ത ഏവര്‍ക്കും ഇഷ്ടമുള്ള പാഞ്ചിയേട്ടന്റെ തിരോധാനം കോട്ടപ്പുറത്തിന്റെ വേദനയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."