സ്കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തുകള്‍ തോട്ടില്‍
പട്ടാമ്പി: കൃഷി ഭവനുകള്‍ മുഖേനെ വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്യേണ്ട പച്ചക്കറി വിത്തുകള്‍ കുലുക്കല്ലൂര്‍ കൃഷി ഭവനു സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍. വിത്തടങ്ങിയ 200ഓളം പാക്കറ്റുകളാണ് ഉപേക്ഷിച്ചിരിക്കുന്നത്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിത്തുവികസന അതോറിറ്റി തയ്യാറാക്കിയ വിത്തുപാക്കറ്റുകളാണിവ.
എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ടതാണ് ഇത്. 2016 ജൂണ്‍ മുതല്‍ 2017 ഫ്രെബുവരി വരെ കാലാവധിയുളള പാക്കറ്റുകളാണ് മാലിന്യക്കൂട്ടത്തില്‍ തളളിയിരിക്കുന്നത്. പകുതി പാക്കറ്റുകള്‍ കത്തി കരിഞ്ഞ നിലയിലാണ്.
കൃഷി ഭവന് അധികൃതര്‍ വിത്തുകള്‍ കൃത്യമായി വിതരണം ചെയ്യാറില്ലെന്ന് പരാതിയുണ്ട്.
ഇത്തരത്തിലുള്ളവയാണ് തോട്ടില്‍ കണ്ടെത്തിയിരിക്കുന്നതും കത്തിച്ചിരിക്കുന്നതും. കുലുക്കല്ലൂര്‍ കൃഷി ഭവന്റെ സമീപത്ത് നിന്നും കിട്ടിയ പാക്കറ്റുകള്‍ തങ്ങളുടെ അറിവോടെയുളളതല്ലെന്ന് കൃഷി ഓഫിസര്‍ രശ്മി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."