സുപ്രഭാതം ഇംപാക്ട് റോഡിനു നടുവിലെ ചതിക്കുഴി നികത്തി തുടങ്ങി
കണ്ണൂര്‍ സിറ്റി: ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് റോഡിനു നടുവില്‍ രൂപപ്പെട്ട ഗര്‍ത്തം അടച്ചു തുടങ്ങി. ജില്ലാ ആശുപത്രിക്ക് സമീപം കിലാശിയിലേക്കുള്ള റോഡിലെ സ്ലാബ് തകര്‍ന്നാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. കന്റോണ്‍മെന്റിനു കീഴിലുള്ള ഈ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിരുന്നു. അധികൃതര്‍ റോഡിലെ കുഴി നികത്താത്തതിനാല്‍ നാട്ടുകാര്‍ കല്ലു മണ്ണുമിട്ട് കുഴി നികത്തിയെങ്കിലും പിന്നീട് ഇതിന് ആഴവും വീതിയും കൂടുകയായിരുന്നു. ഒരുപാട് അപകടങ്ങള്‍ക്കും കാരണമായ കുഴി മൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തയും ചേര്‍ത്ത് നല്കിയ പരാതിയും കോര്പ്പറേഷന് ഡെപ്യൂട്ടി മേയറും വാര്‍ഡ് കൗണ്‍സിലറുമായ സി സമീറിന്റെ ഇടപടലുകളെ തുടര്‍ന്നുമാണ് നടപടി. റോഡിലെ ഓവുചാലിന്റെ സ്ലാബുകള്‍ മുഴുവനും മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. വളവു തിരിഞ്ഞു വരുന്ന സ്ഥലമായതിനാല്‍ ഈ കുഴി പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയില്ല. ഇതു കാരണം നിരവധിപേരാണ് അപകടത്തില്‍പ്പെട്ടത്. അടിക്കുറിപ്പ്: കിലാശിയിലേക്കുള്ള റോഡിലെ ഗര്‍ത്തം അധികൃതര്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."