HOME
DETAILS
MAL
സുമനസുകളുടെ കനിവുതേടി ഉഷാദേവി
backup
December 02 2016 | 19:12 PM
കൂറ്റനാട്: പരുതൂര്‍ പഞ്ചായത്തിലെ കുളമുക്കില്‍ താമസിക്കുന്ന മുണ്ടായ വളപ്പില്‍ രാജന്റെ ഭാര്യ ഉഷാദേവി ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ച് ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തി വെരുകയാണ്. എട്ടാം ക്ലാസിലും, ഒന്‍പതാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളും ദിവസക്കൂലിക്കാരനായ ഭര്‍ത്താവും അടങ്ങുന്ന കുടുംബം ചികിത്സക്കും ദൈനംദിന ആവശ്യങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു. ഉഷാദേവിയുടെ ചികിത്സക്കായി വിവിധ രാഷ്ടിയ പാര്‍ട്ടികളുടെ പ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന ഒരു ചികിത്സാ സഹായ കമ്മറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുധാകരന്‍ ചെയര്‍മാനായും സുകുമാരന്‍ കണ്‍വീനറായും രൂപികരിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഒരു സഹായ നിധി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4330000 1000 88544. കഎടഇ ഇീറല. ജഡചആ0433000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."