നോട്ടുനിരോധനം; പ്രൈവറ്റ്‌സ്‌കൂളുകളിലെ ജീവനക്കാര്‍ക്കും ശമ്പളം വൈകും
പട്ടാമ്പി: നോട്ട് നിരോധനം വിരമിച്ചവര്‍ക്ക് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ട്രഷറികളില്‍ കാലതാമസം നേരിടുന്നതിന് പുറമെ മാനേജ്‌മെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇക്കുറി ശമ്പളം കിട്ടില്ല. തുഛമായ വേതനത്തിന് ജോലിചെയ്യുന്ന ഇത്തരക്കാര്‍ക്ക് മാനേജ്‌മെന്റ് അതത് മാസങ്ങളില്‍ ആദ്യവാരം വേതനം വിതരണം ചെയ്യുന്നുണ്ടെങ്കിലും നോട്ട് നിരോധനം മൂലം മാനേജ്മന്റുകള്‍ക്ക് ബാങ്കിലുള്ള പണം വിന്‍വലിക്കാന്‍ കാലതാമസമെടുക്കുന്നതാണ് ഇക്കൂട്ടര്‍ക്കും തിരിച്ചടിയായത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങള്‍, പാരലല്‍ കോളജുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള കംപ്യൂട്ടര്‍ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന അധ്യാപക ജീവനക്കാരെയും നോട്ട് നിരോധനം പ്രയാസപ്പെടുത്തിയിരിക്കുന്നത്.
അതെ സമയം ഇത്തരം സ്ഥാപനങ്ങളിലെ പഠിതാക്കളുടെ ഫീസ് വാങ്ങുന്നതും നിശ്ചലമായ നിലയിലാണ്. പഴയ നോട്ടുകള്‍ ആദ്യസമയങ്ങളില്‍ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് സ്വീകരിക്കാന്‍ സ്ഥാപന മേധാവികള്‍ തയ്യാറാകാത്തതും നിശ്ചിത ഫീസിനത്തിലെ കുറവ് ശബളം നല്‍കുന്നതിനും തടസ്സമായിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശബളം ട്രാന്‍സ്‌ഫെയര്‍ ചെയ്ത് ശബളകുടിശ്ശിക തീര്‍ക്കാനും മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."