18 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പങ്കില്ലെന്ന് പ്രതി ചേര്‍ക്കപ്പെട്ടവര്‍
പാലക്കാട്: അയല്‍വാസിയായ പതിനെട്ടുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചസംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന്‌കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നെല്ലായ പണിക്കര്‍നെച്ചി ഹൗസ് മുഹമ്മദ് ജാഫറും, നെല്ലായമഞ്ചക്കല്‍ പാറക്കതൊടി വീട്ടില്‍ മുഹമ്മദ് മുസ്തഫയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അയല്‍വാസിയായ പതിനെട്ടുകാരി മുഹമ്മദ് ജാഫറുമായി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയില്‍ നിന്ന് മുഹമ്മദ് ജാഫര്‍ പണം കടം വാങ്ങിയിരുന്നുവെന്നും ഈതുക തിരിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൊല്ലത്തേക്ക് കൊണ്ട് പോയി മുഹമ്മദ് ജാഫറും സുഹൃത്തായ മുഹമ്മദ് മുസ്തഫയും ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ. എന്നാല്‍, ഇക്കാര്യത്തില്‍ നിരപരാധികളാണെന്നും മേല്‍പറഞ്ഞ പെണ്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അവര്‍ വ്യക്തമാക്കി.
സംഭവം നടന്നുവെന്ന പറയുന്ന സമയത്ത് നാട്ടിലായിരുന്നുവെന്നും ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതുമാണ്. പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി യഥാര്‍ഥ സംഭവങ്ങള്‍ മറച്ച് വെച്ച് കളവായി പരാതി നല്‍കുകയായിരുന്നുവത്രെ.
അതേ സമയം പെണ്‍കുട്ടിക്ക് കൊല്ലത്തുള്ള രതീഷ് എന്ന യുവാവുമായി ഫെയ്‌സ് ബുക്ക് വഴിയും വാട്ട്‌സ് അപ്പ് വഴിയുംസൗഹൃദം ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി വീട്ടുകാരറിയാതെ കൊല്ലത്ത് പോകുകയും അവിടെ എത്തിയ പെണ്‍കുട്ടിയെ രതീഷും സൃഹത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയും റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് കൊല്ലം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി യഥാര്‍ഥ സംഭവങ്ങള്‍ മറച്ച് വെച്ച് കള്ളക്കേസില്‍ കുടുക്കുകയും ജയിലടക്കുകയും ചെയ്തു. പീഡിപ്പിച്ചുവെന്ന്പറയുന്ന കൊല്ലം സ്വദേശികളായ യുവക്കാള്‍ക്കെതിരെ നടപടിയെടുക്കാതെ നിരപരാധികളായ സമീപവാസികളായ ആറോളം പേര്‍ക്കെതിരെ കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്നും സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും,പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."