HOME
DETAILS
MAL
ബാപ്പുജി പാര്‍ക്കില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സംഗമം നടത്തി
backup
December 02 2016 | 19:12 PM
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സംഗമം നടത്തി.
ജന്മനാ ഇരു കൈയ്യിനും ശേഷി ഇല്ലാത്ത മാസ്റ്റര്‍ പ്രണവ് ആലത്തൂര്‍ നേതൃത്വം നല്കി. പ്രണവ് കാന്‍വാസില്‍ എല്ലാ കുട്ടികളുടെയും ചിത്രം വരച്ച് ചടങ്ങ് അവിസ്മരണീയമാക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ഷാജുശങ്കര്‍, ജനപ്രതിനിധികളായ രുഗ്മിണി, ഗംഗാധരന്‍മാസ്റ്റര്‍, ഉണ്ണിക്കൃഷ്ണന്, വിനോജ്, മാധവിക്കുട്ടി ടീച്ചര്‍, രാധിക, രാജന്, രാജിക, ജയശ്രീ, ഗിരീഷന്, ഉഷാകുമാരി, സെക്രട്ടറി സി.എന്‍ സത്യന്, മെഡിക്കല്‍ ഓഫിസര്‍ മുഹമ്മദ് ഷരീഫ്, ഗോപാലകൃഷ്ണന്, വിനോദ്, രാംദാസ്, ഓമന, ശ്രുതി സംഗമത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."