വികൃതി കുരങ്ങനെ വനപാലകര്‍ കൂട്ടിലാക്കി
കാട്ടാക്കട: നെയ്യാര്‍ ഡാം പ്രദേശങ്ങളില്‍ ജനങ്ങളെ പൊറുതിമുട്ടിച്ച കുറുമ്പന് കുരങ്ങനെ വനംവകുപ്പ് മരക്കുന്നത്തു നിന്നും കൂട്ടിലാക്കി.
ഉദ്യോഗസ്ഥര്‍ മരക്കുന്നം ഭാഗത്തു നിരീക്ഷണം ഏര്‍പ്പെടുത്തുകയും വനം വകുപ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഭക്ഷണത്തില്‍ മയങ്ങാനുള്ള മരുന്നുവച്ചാണ് കുരങ്ങന് കെണിയൊരുക്കി. തുര്‍ന്ന് ഭക്ഷണം തേടിയെത്തിയ കുരങ്ങന് ഇത് കഴിച്ചു മയങ്ങുകയും വനപാലകര്‍ ഇവനെ കൂട്ടിലാക്കി റേഞ്ച് ഓഫിസില്‍ എത്തിച്ചു. പിടികൂടിയ കുരങ്ങു നേരത്തെ മറ്റാരോ വീട്ടില്‍ വളര്‍ത്തിയിരുന്നതാണ് എന്നും അവിടെ നിന്നും ചാടി വന്നതാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മനുഷ്യരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതിനാലാണ് പൊതുജനത്തില്‍ നിന്ന് ഓടിമറയാതിരുന്നത്. ഇതാണ് വീടുകളില്‍ കയറാന്‍ കുരങ്ങനെ പ്രേരിപ്പിക്കുന്നതെന്നു ഇവര്‍ പറഞ്ഞു. ഇപ്പോള്‍ വനം വകുപ്പ് ഓഫിസിലുള്ള കുരങ്ങിനെ ഒരാഴ്ചയോളം നിരീക്ഷിക്കും ആരോഗ്യസ്ഥിതിയെക്കുറിച്ചും പരിശോധന നടത്തും. അനിമല്‍ കീപ്പര്‍ ആയ വിജയന് ആണ് നിരീക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.
നിരീക്ഷണത്തിനു ശേഷം കുരങ്ങിനെ കാട്ടിനുള്ളില്‍ തന്നെ തുറന്നു വിടും എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് ഓഫിസര്‍ അനീഷ് കുമാര്‍, അനിമല്‍ കീപ്പര്‍ വിജയന്, സെഷന് ഫോറസ്റ്റ് ഓഫിസര്‍ അഭിലാഷ് എന്നിവരാണ് കുരങ്ങനെ കൂട്ടിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."