പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് നവ കേരള മിഷന് രൂപം നല്കി
കിളിമാനൂര്‍: സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നവ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് രൂപം നല്കി.
രാജാരവി വര്‍മ്മ കമ്യൂനിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ അഡ്വ. ബി.സത്യന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷയായി. സംസ്ഥാനത്തിന്റെ പൂര്‍ണ അര്‍ത്ഥത്തിലുള്ള വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആറു വിഷയങ്ങളെ അടിസ്ഥാനമാക്കി നാലു മിഷനുകളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.
ഹരിത കേരളം, ജലസമൃദ്ധി, ആര്‍ദ്രം ആരോഗ്യ മിഷന്, ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി എന്നിവയാണ് നാലു മിഷനുകള്‍. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സംഘാടന സമിതികള്‍ രൂപീകരിക്കണം. പഞ്ചായത്ത് തല സംഘാടന സമിതികള്‍ രൂപീകരണമാണ് ഇന്നലെ നടന്നത്. 5ാം തിയതി കാംപയിന് ദിനമായി ആചരിക്കും. അതിന്റെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിക്കും.
8ന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ തുടക്കം കുറിക്കും. രുപീകരണ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും വിവിധ തലങ്ങളിലെ ജനപ്രതിനിധി കളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."