നോട്ട് നിരോധനത്തിനെതിരേ ധര്‍ണ
തിരുവനന്തപുരം: അശാസ്ത്രീയമായ നോട്ട് നിരോധത്തില്‍ പ്രതിഷേധിച്ച് അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയും ആക്ഷന്‍ കൗണ്‍സിലും റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ആക്ഷന്‍ കൗണ്‍സില്‍ നേതാവ് പി.എച്ച്.എം ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനത്താല്‍ ആദ്യശമ്പള ദിനത്തില്‍ തന്നെ ശമ്പളവും പെന്‍ഷനും തടസപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധ സമരമെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ അധ്യക്ഷനായി. എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജന. സെക്രട്ടറി ഹരികൃഷ്ണന്‍, എ.കെ.എസ്.ടി.യു ജന.സെക്രട്ടറി ശരത്ചന്ദ്രന്‍ നായര്‍, സമരസമിതി ജില്ലാ കണ്‍വീനര്‍ എസ്. ഷാജി, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കളായ രാധാകൃഷ്ണന്‍ നായര്‍, എന്‍. ബാബു, എം.എം നജീം, എ. ഹരിചന്ദ്രന്‍ നായര്‍, എസ്. ബിനുകുമാര്‍, വി.കെ മധു തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. ജില്ലാകേന്ദ്രങ്ങളിലേക്കും താലൂക്ക് ആസ്ഥാനങ്ങളിലേക്കും ഇതിന്റെ ഭാഗമായി പ്രതിഷേധ ധര്‍ണകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."