സ്മാര്‍ട്ട്സിറ്റി: കണ്സള്ട്ടന്സിയുമായുള്ള ആദ്യയോഗം ചേര്‍ന്നു
തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി കണ്സള്ട്ടന്സിയുമായുള്ള ആദ്യയോഗം ഇന്നലെ ചേര്‍ന്നു.
പദ്ധതിക്ക് രൂപ രേഖ തയാറാക്കുന്നതിനായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന്-കര്‍ണാടക ലിമിറ്റഡിനെ (ഐഡക്) തിരഞ്ഞെടുത്തിരുന്നു. ഐഡക് പ്രതിനിധികളുമായാണ് മേയര്‍ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്തില്‍ ഇന്നലെ യോഗം ചേര്‍ന്നത്. നഗരസഭയുടെ സ്മാര്‍ട്ട്സിറ്റി സെല്ലില്‍ ലഭിച്ച പ്രൊപ്പോസലുകളെ കുറിച്ച് വിശലകനം നടത്തി. പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിഷന്‍ ഡോക്യുമെന്റേഷന് തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. സ്റ്റേറ്റ് ലെവല്‍ ഹൈ പവേര്‍ഡ് സ്റ്റിയറിങ് കമ്മിറ്റി മിനിറ്റ്സ് നഗരസഭക്ക് ലഭിക്കുന്ന മുറക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ഔദ്യോഗികമായി കരാര്‍ ഒപ്പുവവെക്കുന്ന നടപടി ഉണ്ടാകും. മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി ബാബു, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍, ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഡ്വ. ആര് സതീഷ്കുമാര്‍, നഗരസഭാ സെക്രട്ടറി എം. നിസാറുദ്ദീന്‍ എന്നിവരുമായി ഐഡക് വൈസ് ചെയര്മാന് ശ്രീനിവാസ റാവു, ലോക്കല്‍ പാര്‍ട്ട്ണര്‍ ആയ സി.എം.ഡിയുടെ പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."