HOME
DETAILS

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: പഴുതായത് പ്രവര്‍ത്തിക്കാത്ത നിരീക്ഷണ കാമറകള്‍

  
backup
December 02 2016 | 19:12 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab-3


കൊല്ലം: കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമല്ലെന്ന പഴുതു മുതലെടുത്താണെന്നു അന്വേഷണസംഘത്തിനു സൂചനലഭിച്ചു.
കലക്ടറേറ്റിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നു 2016 ഏപ്രിലില്‍ നടന്ന പരവൂര്‍ പുറ്റിങല്‍ വെടിക്കെട്ടു ദുരന്തത്തോടെ തെളിഞ്ഞിരുന്നു. ജൂണ്‍ 15നു സ്‌ഫോടനം നടക്കുന്നതിനു ഒരാഴ്ച മുമ്പാണു സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത സംഘത്തലവന്റെ നിര്‍ദേശപ്രകാരം താന്‍ കൊല്ലത്തു ബസ്മാര്‍ഗ്ഗം എത്തിയതെന്നു പിടിയിലായവരില്‍ ഒരാളായ അബ്ദുല്‍കരീം കുറ്റസമ്മത മൊഴിയില്‍ പറഞ്ഞതായാണ് വിവരം. കലക്ടറേറ്റില്‍ ആദ്യം എത്തിയപ്പോള്‍ മൊബൈല്‍ കാമറയില്‍ പരിസരം ചിത്രീകരിച്ചാണു മടങ്ങിയത്. എന്നാല്‍ ആസൂത്രണത്തിനു എത്തിയ ദിവസം കരീം കൃത്യമായി ഓര്‍ക്കുന്നില്ല. അബ്ദുല്‍ കരീമിന്റെ മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചു ആ ദിവസം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലിസ്. നിലവില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്ത കേസില്‍ മൈസൂര്‍സ്‌ഫോടനത്തിന്റെ അന്വേഷണചുമതല മാത്രമാണു അവര്‍ക്കുള്ളത്. കൊല്ലവും മലപ്പുറവും ഉള്‍പ്പെടെയുള്ള നാലുകേസുകളിലും ഇപ്പോഴും ലോക്കല്‍ പൊലിസാണു അന്വേഷിക്കുന്നത്.
കൊല്ലം ബന്ധങ്ങള്‍ മറച്ചു വയ്ക്കാന്‍ അബ്ദുല്‍കരീം കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും പൊലിസ് സംശയിക്കുന്നു. ഇതിനിടെ അടുത്ത സ്‌ഫോടനത്തിനു ഇവര്‍ പാലക്കാട് കലക്ടറേറ്റ് വളപ്പില്‍ പദ്ധതിയിട്ടിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലം കലക്ട്രേറ്റില്‍ നിരീക്ഷണകാമറ ഉണ്ടെന്ന വിശ്വാസത്തിലാണു അബ്ദുല്‍കരീം എത്തിയതെന്നു അയാള്‍ മൊഴി നല്‍കിയതായി പൊലിസ് രഹസ്യമായി സമ്മതിക്കുന്നു. ഇതു കലേ്രക്ടറ്റിലെ കുത്തഴിഞ്ഞ സുരക്ഷാ സംവിധാനങ്ങളെ മറച്ചു വയ്ക്കാനാണെന്നു ആക്ഷേപമുണ്ട്. നിരീക്ഷണകാമറയെ അതിജീവിക്കാന്‍ കലക്ട്രേറ്റിനുള്ളിലാണു അബ്ദുല്‍കരീം ഓട്ടോ ഇറങ്ങിയത് എന്ന പൊലിസിന്റെ നിലപാടും വിശ്വസനീയമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago