ജോലിക്ക് പോകാനാകാതെ പണത്തിനായ് ക്യൂ നില്‍ക്കേണ്ട സാഹചര്യം: കെ രാജു
കരുനാഗപ്പള്ളി: പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് പോലും ജോലിക്ക് പോകാനാകാതെ പണത്തിന് വേണ്ടി ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു.
ജി. കാര്ത്തികേയന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ജി. സ്മാരക പുരസ്കാര സമര്‍പ്പണ അവാര്‍ഡ് പ്രൊഫ. മീനാക്ഷി തമ്പാന് നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. സംഘടിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജി ഫൗണ്ടേഷന് ചെയര്മാന് എന്‍.അനിരുദ്ധന് അധ്യക്ഷനായി. അവാര്‍ഡ് വിതരണ സമ്മേളനം ആര്. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചുനക്കര ജനാര്ദ്ദനന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കെ രാജന്, സൂസന് കോടി, ജെ. ജയകൃഷ്ണപിള്ള, ആര്. സോമന് പിള്ള, എ.നാസര്‍, കെ. സെയ്ത് കുമാര്‍, ശ്രീലേഖാ കൃഷ്ണ കുമാര്‍, ഡോ. വള്ളിക്കാവ് മോഹന്‍ ദാസ്, വിജയമ്മ ലാലി, പ്രൊഫ. നാസര്‍ കാത്തുങ്ങല്‍, കെ. രവീന്ദ്രന് പിള്ള, കെ. അശോകന്, രാജീവ് ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."