ഹൈടെക്ക് വിദ്യാലയ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ ഹൈടെക്ക് വിദ്യാലയ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 95 പ്രൈമറി വിദ്യാലയങ്ങളാണ് ഹൈടെക്ക് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. 442 ക്ലാസ് മുറികളില്‍ എല്‍.സി.ഡി പ്രൊജക്ടര്‍, കംപ്യൂട്ടര്‍, സൗണ്ട് സിസ്റ്റം, ഹൈ സ്പീഡ് ഇന്റര്‍നെറ്റ് തുടങ്ങിയവ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന ആദ്യ മണ്ഡലമാണ് തളിപ്പറമ്പ്. കൂനം എ.എല്‍.പി സ്‌കൂളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ജയിംസ് മാത്യു എം.എല്‍.എ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിങിലൂടെ വിദ്യാര്‍ഥികളുമായി സംവദിച്ചു. കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായി. സി.എം ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ മഠത്തില്‍, വി.വി ജയരാജന്‍, എസ്.പി രമേശന്‍, കെ.പി രാജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."