അവഗണനയുടെ ദുരിതത്തില്‍ പെരിങ്ങോം താലൂക്ക് ആശുപത്രി
ചെറുപുഴ: പശ്ചാത്തല സൗകര്യങ്ങളുണ്ടായിട്ടും പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ കഷ്ടകാലം മാറിയില്ല. മൂന്നു വര്‍ഷത്തിലധികമായി ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട്. എട്ട് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും അസി. സര്ജന്മാരും ആവശ്യമുള്ള ഇവിടെ ഇപ്പോള്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. കിടത്തി ചികിത്സാ സൗകര്യം ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം കാരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
നിലവിലുള്ള നഴ്സുമാരെയും മറ്റു ജീവനക്കാരെയും മറ്റു ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. രണ്ടര ഏക്കര്‍ സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും ഇവിടെ ഒരു ആശുപത്രി സമുച്ചയം എന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ചെറുപുഴ, പെരിങ്ങോം, എരമം കുറ്റൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് ഇത്. നിലവില്‍ പകല്‍ സമയത്തു മാത്രമേ ഡോക്ടറുടെ സേവനമുള്ളൂ. മറ്രു സമയങ്ങളില്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."