സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്കായി രാമന്തളി പഞ്ചായത്തില്‍ നിന്നു വീണ്ടും ഭൂമി ഏറ്റെടുക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതോടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് സി കൃഷ്ണന്‍ എം.എല്‍.എ മുഖേന സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനമായത്. 30 വര്‍ഷം മുമ്പ് അക്കാദമിക്കായി ഏറ്റെടുത്ത 2800 ഏക്കറോളം ഭൂമിയില്‍ 1000 ഏക്കര്‍ ഭൂമിയില്‍ താഴെ മാത്രമാണ് നിര്‍മാണ പ്രവൃത്തി നടന്നിട്ടുള്ളത് എന്ന കാര്യം സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും.
രാമന്തളിയില്‍ നിന്നു അക്കാദമിക്കായി വീണ്ടും സ്ഥലം ആവശ്യപ്പെട്ടാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. പി.വി സുരേന്ദ്രന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനറും രാമന്തളി പഞ്ചായത്ത് പ്രസിഡന്റുമായ എം.വി ഗോവിന്ദന്‍, ഒ.കെ ശശി, പി ഗോവിന്ദന്‍, പരത്തി ദാമോദരന്‍, കെ.പി മോഹനന്‍, കെ.പി ബാലകൃഷ്ണന്‍, പി.കെ നാരായണന്‍കുട്ടി, എം ചന്ദ്രന്‍, കെ വിനോദ് കുമാര്‍, ടി ഗോവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."