തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കും
തളിപ്പറമ്പ്: മാര്‍ക്കറ്റ് റോഡിലെയും ഫുട്പാത്തിലെയും മുഴുവന്‍ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കും. ഇന്നലെ വൈകുന്നേരം ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടെയും സബ്കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഏഴിന് രാവിലെ പൊലിസ് സന്നാഹത്തോടെ മുഴുവന്‍ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കും. നഗരസഭാ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് പൊളിച്ചു നീക്കും.
മാര്‍ക്കറ്റ് റോഡില്‍ കച്ചവട സ്ഥാപനങ്ങളിലേക്ക് ചരക്കുമായെത്തുന്ന വാഹനങ്ങള്‍ ഒരോ ദിവസവും ഇരുവശങ്ങളിലും മാറി മാറി പാര്‍ക്ക് ചെയ്യണം. മാര്‍ക്കറ്റ് റോഡിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിനായി നേരത്തെ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. യോഗത്തില്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷനായി. ഡപ്യൂട്ടി തഹസില്‍ദാര്‍ ടി.വി കൃഷ്ണരാജ്, എം.വി.ഐ സി.പി ബാബുരാജന്‍, ട്രാഫിക് എസ്.ഐ സി.പി അബ്ദുല്‍ നാസര്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി.കെ സുബൈര്‍, കല്ലിങ്കീല്‍ പത്മനാഭന്‍, പി കുഞ്ഞിരാമന്‍, പി നാരായണന്‍ നമ്പ്യാര്‍, കെ.എസ് റിയാസ്, കെ.എം ലത്തീഫ്, സുബൈര്‍ സൂപ്പര്‍ വിഷന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."