ജില്ലയില്‍ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍
കണ്ണൂര്‍: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ എട്ടിനു പ്ലാസ്റ്റിക് ഹര്‍ത്താല്‍ നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം അന്നേ ദിവസം ഒഴിവാക്കുന്നതിനാണ് ഹര്‍ത്താല്‍. നവകേരള മിഷന്റെ ഭാഗമായി നടക്കുന്ന ഹരിത കേരളം പദ്ധതിക്ക് ജില്ലയിലെ 1166 വാര്‍ഡുകളുടെയും പങ്കാളിത്തം ഉറപ്പാക്കും. ജലസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എട്ടിന് ചിറക്കല്‍ ചിറ നവീകരിച്ചുകൊണ്ട് ആരംഭിക്കും. മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എം.പി, എം.എല്‍.എമാര്‍ നവീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഏ പ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കാനുദ്ദേശിച്ചുള്ള പ്ലാസ്റ്റിക് രഹിത കണ്ണൂര്‍- നല്ല മണ്ണ് നല്ല നാട് കാംപയിന്റെ ഭാഗമായി എട്ടോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഡിസ്‌പോസബ്ള്‍ ഫ്രീ പ്രഖ്യാപനം നടത്തും.
സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ ബുധനാഴ്ചകളിലും പ്ലാസ്റ്റിക് ശേഖരണം നടക്കുമെന്നു കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. കലോത്സവം, സര്‍ക്കാര്‍ പരിപാടികള്‍, കല്ല്യാണം തുടങ്ങി എല്ലായിടത്തും സ്റ്റീല്‍ ഗ്ലാസുകളും ചില്ലു ഗ്ലാസുകളും മാത്രം ഉപയോഗിക്കണം. പേപ്പര്‍ വാഴയിലകളും ഇത്തരത്തില്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു. 20 മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധനം ഏര്‍പ്പെടുത്തിയതായി മേയര്‍ ഇ.പി ലത പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ എം.എസ് നാരായണന്‍ നമ്പൂതിരി, കെ പ്രകാശന്‍, കെ.പി ജയബാലന്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."