അപകടക്കെണിയൊരുക്കി കെ.എസ്.ടി.പി ഓവുചാല്‍
കാഞ്ഞങ്ങാട്: നഗരത്തിലെ പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മാണം അപകട കെണിയൊരുക്കുന്നു. കെ.എസ്.ടി.പി നേതൃത്വത്തില്‍ കാസര്‍കോട് ചന്ദ്രഗിരി കവല മുതല്‍ കാഞ്ഞങ്ങാട് സൗത്ത് കവലവരെ പാത നവീകരിക്കുന്നതിന്റെ ഭാഗമായാണു നഗരത്തിലെ പഴയ ഓവുചാല്‍ പൊളിച്ചു മാറ്റി പുനര്‍നിര്‍മാണം നടത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ നഗരത്തിലെ പാത നവീകരണ ജോലി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഈ വര്‍ഷം ഡിസംബര്‍ പിറന്നിട്ടും നവീകരണ ജോലി തുടങ്ങിയേടത്തു തന്നെയാണുള്ളത്.
നഗരത്തിലെ പ്രധാന പാതക്ക് ഇരുവശത്തുമായി പുനര്‍നിര്‍മാണം നടത്തിയ ഓവുചാലാണു അപകടക്കെണിയൊരുക്കുന്നത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, രാം നഗര്‍ റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് തുടങ്ങിയ പ്രധാന കവലകളില്‍ ഓവുചാല്‍ നിര്‍മാണം നിര്‍ത്തി വച്ചതു തറനിരപ്പില്‍ നിന്ന് ഒരുമീറ്ററോളം ഉയരത്തിലാണ്. ആറു മാസത്തോളമായി ഓവുചാല്‍ പുനര്‍നിര്‍മാണ ജോലി ഇഴഞ്ഞു നീങ്ങുന്നതിനാല്‍ നഗരത്തിലെ വ്യാപാരികളും ജനങ്ങളും കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."