ശമ്പള വിതരണത്തില്‍ നിയന്ത്രണം; പ്രകടനവും പൊതുയോഗവും നടത്തി
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ബാങ്കുകളില്‍ കറന്‍സിയെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തില്‍ മിനി സിവില്‍സ്റ്റേഷന്‍ പരിസരത്തു ജീവനക്കാര്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖക്കു മുന്നിലും ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മാസത്തില്‍ തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതു കേന്ദ്ര സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നാണു ജീവനക്കാര്‍ പറയുന്നത്.
നോട്ട് അസാധുവാക്കിയതു കാരണം ശമ്പളവും പെന്‍ഷനും ലഭിക്കുന്നതിനുള്ള പ്രതിസന്ധി മാറ്റണമെന്ന് ആവശ്യപ്പെട്ടാണു ജീവനക്കാര്‍ പ്രകടനം നടത്തിയത്. യോഗം ടി.പി ഉഷ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്പു മാവുവളപ്പില്‍ അധ്യക്ഷനായി. കെ.വി സുജാത, കെ രവീന്ദ്രന്‍, എ വേണുഗോപാലന്‍, കെ ബാലകൃഷ്ണന്‍, എ.കെ ആല്‍ബര്‍ട്ട്, വി.ആര്‍ രാജു, ടി.വി ഗംഗാധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."