ടവര്‍ കാബിനു തീവച്ച സംഭവം പൊലിസിനു മുന്നില്‍ മൂന്നു സംഭവങ്ങളില്‍ കുറ്റസമ്മതം
ചെറുവത്തൂര്‍: ചെറുവത്തുര്‍ ബി.എസ്.എന്‍.എല്‍ ടെലഫോണ്‍ എക്സ്ചേഞ്ച് വളപ്പിലെ ടവര്‍ കാബിന് തീവച്ചു നശിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശിയും മട്ടലായിയില്‍ താമസക്കാരനുമായ അലക്സ് എന്ന ഫിലിക്സ് ജോയിയെ (46) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. ദുരൂഹതകള്‍ നിറഞ്ഞ മൂന്നു വലിയ തീപിടുത്തങ്ങള്‍ക്കു പിന്നില്‍ താനാണെന്നു പൊലിസിനോട് അലക്സ് പറഞ്ഞതായാണു വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ചെറുവത്തൂര്‍ എക്സ്ചേഞ്ച് വളപ്പിലെ മൂന്നു നെറ്റ്വര്‍ക്ക് സംവിധാനം ഉള്‍പ്പെടുന്ന ടവര്‍ കാബിനു തീ പിടിത്തമുണ്ടായത്.
വൈദ്യുത ഉപകരണങ്ങള്‍ കേടുവരുത്തുന്നതുമായി ബന്ധപ്പെട്ടു നേരത്തേ അലക്സിനെതിരേ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണു തീവച്ചതെന്നു കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ കണ്ണാടിപ്പാറ 110 കെ.വി സബ് സ്റ്റേഷനില്‍ നിരോധിത മേഖലയില്‍ കടന്നു ട്രാന്‍സ്ഫോര്‍മര്‍ കേബിളിനു തീയിട്ടതും കനറാ ബാങ്ക് കെട്ടിടത്തിനു മുകളിലെ സ്വകാര്യ ടവര്‍ കാബിന് തീയിട്ട് നശിപ്പിച്ചതും താനാണെന്ന് അലക്സ് സമ്മതിച്ചു.
കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."