സി.പി.എം പ്രവര്‍ത്തകനെതിരേ ആക്രമണം: അഞ്ചു പേര്‍ക്കെതിരേ കേസ്
കുമ്പള: പൊലിസില്‍ പരാതി നല്‍കിയ വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകനെ മാരകായുധവുമായി അക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരേ നരഹത്യാശ്രമത്തിനു മഞ്ചേശ്വരം പൊലിസ് കേസെടുത്തു.
അക്രമത്തില്‍ പരുക്കേറ്റ സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ധര്‍മ്മത്തടുക്ക തലമുഗറിലെ വേണുഗോപാല ഷെട്ടി (38)യെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസ ധര്‍മ്മത്തടുക്കയില്‍ സ്‌കൂള്‍ കലോത്സവത്തിനു പോയി മടങ്ങുന്നതിനിടെയായിരുന്നു അക്രമം.
ഇതിനെതിരേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധത്തില്‍ വ്യാഴാഴ്ച വൈകുന്നേരം കനിയാലയിലെ ഡയറി ഫാമില്‍ പാല്‍ നല്‍കി തിരിച്ചു വരുന്നതിനിടെ വീണ്ടും അക്രമിക്കുകയായിരുന്നുവെന്നാണു പരാതി. അക്രമത്തില്‍ നിന്ന് ഒഴിഞ്ഞു സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നു കാറിടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വേണുഗോപാല ഷെട്ടി പറഞ്ഞു. മുഹമ്മദ് റഫീഖ്, അസീബ്, ബാത്തിഷ, അഷ്‌റഫ്, നാസര്‍ എന്നിവര്‍ക്കെതിരേയാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."