കാഴ്ച വൈകല്യമുള്ള സഹപാഠികള്‍ക്ക് സ്‌നേഹവീട് സമര്‍പ്പിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്നു ജന്മനാ കാഴ്ചവൈകല്യമുള്ള ഹരികൃഷ്ണനും ഹരിപ്രിയക്കും സ്‌നേഹവീട് നിര്‍മിച്ചു നല്‍കി.
600 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പതിനയ്യായിരത്തിലധികം സുമനസുകളില്‍നിന്ന് ഫണ്ട് ശേഖരിച്ച് പത്തു മാസംകൊണ്ടാണ് വീട് യാഥാര്‍ഥ്യമാക്കിയത്. കുന്ദമംഗലം പഞ്ചായത്തില്‍പെട്ട താഴെ പടനിലം ചപ്പോത്തില്‍ പറമ്പിലാണ് വീട് നിര്‍മിച്ചത്. കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോയട്ടി വെള്ളക്കാട്ട് കണ്‍വീനറായ കമ്മിറ്റിയാണ് മെഡിക്കല്‍ കോളജ് കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീമിനെ സഹകരിപ്പിച്ച് വീട് നിര്‍മിച്ചു നല്‍കിയത്.
കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വീടിന്റെ താക്കോല്‍ദാനം നടത്തി. കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍ അമ്പിളി ഡോക്യുമെന്ററി കൈമാറി.
ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് മുഖ്യാതിഥിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി രമ്യ ഹരിദാസ് ഉപഹാര സമര്‍പ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ കോയട്ടി വെള്ളക്കാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ എം.പി സുരേഷ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ഷമീന വെള്ളക്കാട്ട്, എ. സുബൈര്‍കുട്ടി, എന്‍.എസ്.എസ് റീജ്യനല്‍ കോഡിനേറ്റര്‍ കെ.സി ഫസലുല്‍ഹഖ്, എം. റിയാസ്, വിനോദ് കുമാര്‍ കിഴക്കെതൊടി, സതീഷ് കുറ്റിയില്‍ സംസാരിച്ചു. വി.കെ സുഭാഷ് സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.പി റഷീദലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."