അഞ്ചിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റുവരിക്കും
കോഴിക്കോട്: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിലെ 104 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റുവരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിനു നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 10000ത്തോളം പേര് പിക്കറ്റിങ്ങില്‍ പങ്കെടുക്കും. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍ ഓഫിസും നോര്‍ത്ത് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഇംകംടാക്സ് ഓഫിസും പിക്കറ്റ്ചെയ്യും. മറ്റു മണ്ഡലം കമ്മിറ്റികള്‍ അതാത് സ്ഥലത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളാണ് പിക്കറ്റ് ചെയ്ത് അറസ്റ്റുവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജറനല്‍ സെക്രട്ടറിമാരായ പി.എം അബ്ദുറഹ്മാന്, രമേശ് നമ്പിയത്ത്, ഷിറില്‍ ബാബു, മമ്മദ് കോയ, ഭരതന് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."