HOME
DETAILS

മദ്യനിരോധനം പരിഹാരമല്ല; ലക്ഷ്യം മദ്യവര്‍ജനമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
December 02 2016 | 21:12 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2

 

കോഴിക്കോട്: സംസ്ഥാന ലഹരി വര്‍ജന മിഷന്‍ രൂപീകരിച്ച 'വിമുക്തി' മദ്യനിരോധന പ്രസ്ഥാനമല്ലെന്നും മദ്യവര്‍ജനത്തിനു വേണ്ടിയാണെന്നും എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. 'വിമുക്തി' ജില്ലാതല കമ്മിറ്റി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനം എന്ന ആശയവുമായി സര്‍ക്കാരിനു യോജിപ്പില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അനുഭവം തെളിയിക്കുന്നത് ഇതാണ്. 'വിമുക്തി'യിലൂടെ സര്‍ക്കാര്‍ നേരിട്ട് ലഹരി വര്‍ജന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാനുള്ള ഡീ അഡിക്ഷന്‍ സെന്ററുകള്‍ മുഴുവന്‍ ജില്ലാ ആശുപത്രികളിലും തുടങ്ങും. കൂടാതെ കോഴിക്കോട് എക്‌സൈസ് വകുപ്പും ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീ അഡിക്ഷന്‍ സെന്ററുകളെ യോജിപ്പിച്ച് പിന്തുണ നല്‍കി ശക്തിപ്പെടുത്തും. സ്പിരിറ്റിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അപകടകരമായ മയക്കുമരുന്നുകളും മറ്റു ലഹരിപദാര്‍ഥങ്ങളുടെയും വരവ് ഉല്‍കണ്ഠപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായാണ് ജില്ലാതല കമ്മിറ്റി രൂപീകരിച്ചത്. 'വിമുക്തി' ജില്ലാതല പ്രഖ്യാപനവും റാലിയും ജനുവരി 12ന് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ കെ. ദാസന്‍, വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി, എ.ഡി.എം ടി. ജനില്‍കുമാര്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ പി. ജയരാജ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് പി.കെ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago