HOME
DETAILS

'വിദ്യാര്‍ഥി സമൂഹം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ സന്ദേശവാഹകരാകണം'

  
backup
December 02 2016 | 21:12 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%82-%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d

 

 


പുല്‍പ്പള്ളി: മനുഷ്യന്‍ നേരിടുന്ന ദുരന്തങ്ങളുടേയും വെല്ലുവിളികളുടേയും പട്ടികയില്‍ എയ്ഡ്‌സ് രോഗം എന്നും മുന്‍പന്തിയില്‍ ആണെന്നും ഈ വെല്ലുവിളി നേരിടാന്‍ സമൂഹത്തോടൊപ്പം വിദ്യാര്‍ഥി സമൂഹം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ സന്ദേശവാഹകരാകണമെന്നും എയ്ഡ്‌സ് രോഗികളുടേയും എച്ച്.ഐ.വി ബാധിതരുടേയും എണ്ണം കുറച്ചു കൊണ്ടുവരുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിവിധങ്ങളായ പരിപാടികള്‍ അഭിനന്ദാര്‍ഹമാണെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷനായി. ഡോ. പി.ജെ. ജയേഷ് മുഖ്യപ്രഭാഷണം നടത്തി. റെഡ് റിബണ്‍ അണിയിക്കല്‍ ചടങ്ങ് പി.ടി.എ പ്രസിഡന്റ് പി.എ നാസര്‍ നിര്‍വഹിച്ചു. ഡോ. കെ.എസ് അജയന്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ രചനാ മത്സരവിജയികള്‍ക്ക് സി.കെ.ആര്‍.എം ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍ ജയറാം സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഒ.ആര്‍ രഘു എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എയ്ഡ്‌സ് ദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിനും പഴശ്ശിരാജ കോളജിനുമുള്ള പുരസ്‌കാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ സന്തോഷ് വിതരണം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ഡോ. ടി.പി. പവിത്രന്‍, ഡോ. അബ്ദുള്‍ ജലീല്‍, ഹംസ ഇസ്മാലി, കെ റാണി വര്‍ഗീസ്, ഡോ. പ്രേംജി ഐസക്, പി.കെ. റെജി, കെ.ആര്‍. ജയരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയന്‍ കുടിലില്‍, ബി.എഡ് യൂനിയന്‍ ചെയര്‍മാന്‍ നിഖില്‍ തോമസ്, ജനറല്‍ സെക്രട്ടറി ജോവിറ്റ, സുരക്ഷാ പ്രൊജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ശരത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം. മണി സംസാരിച്ചു.
തുടര്‍ന്ന് ജയശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കൊല്ലം കരുനാഗപ്പള്ളി നാട്ടരങ്ങ് ഫോക് സംഘം, ഗവ. നേഴ്‌സിംഗ് സ്‌കൂള്‍ പനമരം, ആരോഗ്യ പ്രവര്‍ത്തകരായ മണിലാല്‍ ചന്ദ്രന്‍ ടീം, സി.കെ.ആര്‍.എം ബി.എഡ് വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago