ഓട്ടോ തൊഴിലാളികള്‍ റിസര്‍വ് ബാങ്കിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി
കൊച്ചി: നോട്ടുക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊï് കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ കലൂരിലെ റിസര്‍വ് ബാങ്കിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി.
ധര്‍ണ സമരം കെ.പി.സി.സി സെക്രട്ടറി അഡ്വ. അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. യൂനിയന്റെ ജില്ലാ പ്രസിഡന്റ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എക്സ് എം.എല്‍.എ, മുന്‍ മേയര്‍ ടോണി ചമ്മിണി, പി.എന്‍ പ്രസന്നകുമാര്‍, അഡ്വ. കെ.എക്സ് സേവ്യര്‍, ഹെന്‍ട്രി ഓസ്റ്റിന്‍, എ.പി കുഞ്ഞുമുഹമ്മദ്, പി.എം ബീരാന്‍കുട്ടി, കമറുദ്ദീന്, പി.എ ജമാല്‍, സക്കീര്‍ തമ്മനം, പി.വി ജെറോമി, വി.ആര് സുധീര്‍, ജയിംസ് കോമടത്തുശ്ശേരി, സെല്‍വരാജ്, ആര് സന്തോഷ്, ജെ.സി സണ്ണി, ജോഷി, രാമചന്ദ്ര ബാബു, ജോളി എംപ്ലാശ്ശേരി, നവാസ് കടവില്‍, റഷീദ് കൊടിയന്‍, ജെ.ജെ വിനു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."