തൃക്കാക്കരയില്‍ ഒന്‍പതിന സ്റ്റാര്‍ പദ്ധതിക്ക് തുടക്കം
കാക്കനാട്: തൃക്കാക്കര നഗരസഭ ഭരണം ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ സമഗ്ര വികസനലക്ഷ്യത്തോടെ പ്രധാന ഒമ്പതിന സ്റ്റാര്‍ പദ്ധതികള്‍ക്ക് ഒന്‍പതിന് തുടക്കം കുറിക്കും. വര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയ പദ്ധതികളാണിതെല്ലാമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ആധുനിക മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന ഉദ്ഘാടനം ഒന്‍പതിന് വൈകിട്ട് 3.30ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒരു കോടി മുടക്കി അടിസ്ഥാന സൗകര്യമൊരുക്കാന്‍ തൃക്കാക്കര നഗരസഭ തീരുമാനം.
നഗരസഭയുടെ ഒമ്പതിന പരിപാടിയുടെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കെട്ടിട നിര്‍മാണവും ഡയാലിസ് യൂനിറ്റ് ഉള്‍പ്പെടെയുള്ള ഒന്‍പതിന സ്റ്റാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു അറിയിച്ചു.
ദിവസവും നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടുന്ന കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ കിടത്തി ചികിത്സാ സൗകര്യമുïെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. രാത്രി ഡ്യൂട്ടിക്ക് ഡോക്ടമാരില്ലാത്തതാണ് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിന് പ്രധാന തടസം.ഡോക്ടര്‍മാര്‍ക്ക് രാത്രി ഡ്യൂട്ടിക്ക് ക്വാര്‍ട്ടേഴ്‌സ് സൗകര്യമില്ലാത്തതിനാല്‍ കിടത്തി ചികിത്സ വേï രോഗികളെ വൈകുന്നേരം വീടുകളിലേക്ക് പറഞ്ഞു വിടുന്നതായി പരാതികള്‍ വ്യാപകമായിരുന്നു.
കമ്മ്യൂണിറ്റി ഹെല്‍സെന്ററാക്കി ഉയര്‍ത്തുന്നതോടെ വേïത്ര ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി രാത്രിയും പകലും കിടത്തിചികിത്സ ഏര്‍പ്പെടുത്താനാണാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
മുനിസിപ്പല്‍ ഓഫീസ് കെട്ടിട സമുച്ചയം, മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം, വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനം, പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി, സമഗ്ര കുടിവെള്ള പദ്ധതി, നഗരസഭ ആസ്തി വിവരങ്ങളുടെ ഡിജിറ്റലൈ സേഷന്‍, ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം എന്നിവയാണ് അടിയന്തര പ്രധാന്യത്തോടെ നടപ്പിലാക്കുക. കൂടാതെ 60 കഴിഞ്ഞവര്‍ക്ക് വയോമിത്രം പദ്ധതിയും നടപ്പിലാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."