മേയറും ലീഗും തമ്മിലുള്ള പ്രശനങ്ങള്‍ പരിഹരിക്കാനായില്ല; ഇന്നലത്തെ യോഗവും അലസി പിരിഞ്ഞു
കൊച്ചി: കൊച്ചി നഗരസഭയില്‍ മേയുറും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്നലെ ചേര്‍ന്ന യോഗം തീരുമാനമാകാതെ അലസി പിരിഞ്ഞു. യോഗത്തില്‍ ലീഗ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ മേയര്‍ സൗമിനിജെയിന്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഡി.സി.സിയില്‍ നടന്ന യോഗം അലസിപ്പിരിഞ്ഞത്. ഇതോടെ മുസ്ലിം ലീഗ് നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പൊതുമരാമത്ത് സമതിയുടെ എല്ലാ ഫയലുകളും കാണണമെന്ന മേയറുടെ പിടിവാശി ഉപേക്ഷിക്കണമെന്നും ലീഗിന്റെ നഗരസഭ അംഗങ്ങള്‍ അഴിമതിക്കാരാണെന്ന രീതിയിലുളള മാദ്ധ്യമവാര്‍ത്തകള്‍ മേയര്‍ നിഷേധിക്കണമെന്നുമായിരുന്ന മുസ്‌ലിം ലീഗിന്റെ പ്രധാന ആവശ്യം. വമ്പന്‍ കമ്പനികളുടെയും ആഡംബര ഫ്‌ളാറ്റുകളുടെയും ഫയലുകളില്‍ മേയര്‍ ഇടപെടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഇത് മേയര്‍ നിരാകരിച്ചു. ഇതോടെയാണ് ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. എന്നാല്‍ വീïും യോഗം വിളിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.ജെ പൗലോസ് ഉറപ്പു നല്‍കിയതായി ലീഗിലെ നഗരസഭ മെമ്പറായ പി.എം ഹാരിസ് പറഞ്ഞു.ചര്‍ച്ച പരാജയപ്പെട്ടതോടെ നഗരസഭ വിഷയത്തില്‍ യു.ഡി.എഫും മുസ്‌ലീം ലീഗുമായി കഴിഞ്ഞ രïു മാസമായി തുടരുന്ന ശീതസമരം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിമെന്നുറപ്പായി. പ്രശനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രïു കൗണ്‍സിലുകളും സര്‍വ കക്ഷി യോഗവും സ്റ്റിയറിംഗ് കമ്മിറ്റി യോഗവും ഘടകകക്ഷികള്‍ ബഹിഷ്‌കരിച്ചിരുന്നു.
ഏകാധിപതിയെ പോലെ പെരുമാറുന്ന മേയറെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്നായിരുന്നു ലീഗ് മുന്‍പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ നടന്ന ചര്‍ച്ചയില്‍ അവര്‍ ഇത് ഉന്നയിച്ചില്ല.റിലയന്‍സ് കേബിളുമായി ബന്ധപ്പെട്ട പുതിയ ഫയല്‍ ബന്ധപ്പെട്ട സമിതികളില്‍ ആലോചിക്കാതെ മേയര്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. കേബിളിടുന്നതടക്കമുള്ള കാര്യങ്ങള്‍ അതാത് കൗണ്‍സിലര്‍മാരുടെ കുടി മേല്‍നോട്ടത്തിലാക്കണമെന്നും ഹാരിസും അഷറഫും ആവശ്യപ്പെട്ടു. മേയറെ നിയന്ത്രിക്കുന്നത് മുന്‍ കൗണ്‍സിലിലെ പ്രമുഖനാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ ഡൊമനിക് പ്രസന്റേഷനും എന്‍ വേണുഗോപാലും ബെന്നിബെഹ്‌നാനും മേയര്‍ കൂടുതല്‍ സുതാര്യമായും അംഗങ്ങളെ കൂട്ടിയോജിപ്പിച്ചും പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കെ.വി തോമസ് മാത്രമാണ് സൗമിനിയെ പിന്തുണക്കാനുïായിരുന്നത്. യോഗത്തില്‍ മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കൗണ്‍സിലര്‍മാരായ ടി.കെ അഷ്‌റഫ്, പി.എം ഹാരിസ്, എം.കെ നാസര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."