ട്രഷറികളിലെ കുരുക്കഴിയുന്നില്ല 'നോട്ടോ'ട്ടമോടി ജീവനക്കാര്‍
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട്പിന്‍വലിക്കല്‍ മൂലം ബാങ്കുകളിലും ട്രഷറികളിലുമെത്തിയ പെന്‍ഷന്‍കാരും ജീവനക്കാരും ഇന്നലെയും തീരാ ദുരിതത്തിലായി. ജില്ലയിലെ പല ട്രഷറികളിലും വളരെ കുറച്ച് പണം മാത്രമാണ് എത്തിയത്. ഇതോടെ ഇന്നലെയും പലരുടേയും ശമ്പളവും പെന്‍ഷനും മുടങ്ങി.
പല ട്രഷറികളിലും ബാങ്കുകളിലും നീï ക്യൂ ആയിരുന്നു. ഇന്നലെ രാവിലെ മുതല്‍ കാത്തുനിന്നിട്ടും പണം ലഭിക്കാതെ മടങ്ങിയവര്‍ നിരവധിയാണ്. പെന്‍ഷന്‍ വാങ്ങാന്‍ ക്യൂനിന്ന് കഴിഞ്ഞ ദിവസം നിരവധിപേര്‍ തളര്‍ന്ന് വീണിരുന്നു. ജില്ലയിലെ പല ട്രഷറികളിലും ഭാഗികയാണ് പണം എത്തിയത്.
ചേര്‍ത്തല സബ് ട്രഷറിയില്‍ നിന്ന് ലഭിക്കുന്നതില്‍ അധികവും പത്തിന്റെയും ഇരുപതിന്റെയും പഴയ നോട്ടാണെന്ന് പരാതിയുï്. എന്നാല്‍ കുത്തിയതോട് സബ് ട്രഷറിയില്‍ വെള്ളിയാഴ്ചയും വലിയ തിരക്കായിരുന്നു. വിതരണത്തിനുള്ള പണം വരാന്‍ വൈകിയതിനാല്‍ ഉച്ചതിരിഞ്ഞ് 2.30 ന് മാത്രമാണ് നല്‍കാന്‍ സാധിച്ചത്.രാവിലെ മുതല്‍ ട്രഷറിയില്‍ ക്യൂ നിന്നവര്‍ ആഹാരം കഴിക്കാനാവാതെ വലഞ്ഞു. ഒടുവില്‍ ട്രഷറി ജീവനക്കാര്‍ ബ്രെഡും കുടിവെള്ളവും വരുത്തി നല്‍കിയാണ് ക്യൂവില്‍ നിന്നവരെ സമാശ്വസിപ്പിച്ചത്. യഥാസമയം ട്രഷറിയില്‍ പണം ലഭിക്കാതിരുന്നതാണ് വിതരണം വൈകിയതെന്ന് ട്രഷറി ഉദ്യേഗസ്ഥര്‍ പറഞ്ഞു.ബാങ്കില്‍ നിന്ന് പണം കിട്ടാന്‍ വൈകുകയും തുടര്‍ന്ന് ചേര്‍ത്തല സബ് ട്രഷറിയില്‍ നിന്ന് 50 ലക്ഷം വായ്പ വാങ്ങിച്ചാണ് വിതരണം നടത്തിയത്. വ്യാഴാഴ്ചയും 50 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് 5 ലക്ഷമാണ്.ഇത് 10 പേര്‍ക്ക് നല്‍കാനേ ഉïായിരുന്നുള്ളുവെന്നും ട്രഷറി ജീവനക്കാര്‍ പറഞ്ഞു. പണം നല്‍കാത്തതിന് കുത്തിയതോട് ട്രഷറിയില്‍ വ്യാഴാഴ്ച ഉപരോധം ഉള്‍പ്പെടെയുള്ള സമരമുറകള്‍ നടന്നിരുന്നു.
ആദ്യ ശമ്പള ദിനമായ ഇന്നലെ ഹരിപ്പാട് സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ട്രഷറിയില്‍ പണമെത്താന്‍ വൈകിയതോടെ രാവിലെ 11 വരെ പെന്‍ഷന്‍കാര്‍ തിക്കിതിരക്കി. ഉന്തും തള്ളും ഉïായതോടെ പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.പെന്‍ഷന്‍ തുക കൊടുക്കുന്നതിന് ഒരു കോടി രൂപയോളം ആവശ്യമായി വരുമെന്ന് ബന്ധപ്പെട്ട ബാങ്ക് അധികൃതരേയും മറ്റും അറിയിച്ചിരുന്നുവെങ്കിലും 11 മണി വരെ പണമെത്തിയില്ല.ഇതോടെ കാത്ത് നിന്ന പെന്‍ഷന്‍കാര്‍ അധികൃതരോട് തട്ടിക്കയറുകയായിരുന്നു.
11 ന് ശേഷം ആദ്യ ഗഡുവായി 20 ലക്ഷം രുപ മാത്രമാണ് എത്തിയത്. ഉച്ചയ്ക്ക് ശേഷം 40 ലക്ഷം രൂപ കൂടി കിട്ടിയെങ്കിലും ആകെ 257 പേര്‍ക്ക് മാത്രമേ പെന്‍ഷന്‍ കൊടുക്കുവാന്‍ കഴിഞ്ഞുള്ളു. 4000 ഓളം പെന്‍ഷന്‍കാര്‍ ഈ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നുï്. ട്രഷറിയിലെത്തിയിട്ടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."