ഏറ്റുമാനൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടല്‍ ഭീഷണിയിലെന്നു സൂചന. നഗരസഭയുടെ ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് മാര്‍ക്കറ്റ് പൂട്ടുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായത്. മായം ചേര്‍ന്ന മീനാണ് മാര്‍ക്കറ്റിലെത്തുന്നതെന്നും മാലിന്യം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിുïാക്കുന്നുïെന്നും പരാതി ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുളവാക്കും വിധം മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പൊതുസ്ഥലത്തു കൂട്ടിയിടുന്നതും ഓടകളിലൂടെ ഒഴുക്കുന്നതും ഉïാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറെയാണ്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുïാക്കാതെ മാലിന്യസംസ്‌കരണത്തിന് മത്സ്യവ്യാപാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലാ എങ്കില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുവാന്‍ നഗരസഭ തയ്യാറാവേïി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ വ്യാപാരികള്‍ സ്വന്തം ചെലവില്‍ സംസ്‌കരിക്കണമെന്ന് ലേലവ്യവസ്ഥയില്‍ പറഞ്ഞിട്ടുള്ളതായി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് ചൂïിക്കാട്ടി.
അമോണിയയും ഇതര രാസവസ്തുക്കളും അമിതമായി ഉപയോഗിച്ച് കേടാകാതെ സൂക്ഷിക്കുന്ന വളരെ പഴകിയ മത്സ്യമാണ് ചില്ലറ വില്‍പന സ്റ്റാളുകളില്‍ വിറ്റു വരുന്നതെന്നാണ് പരാതി. ഇതേ പറ്റി വിശദമായി അന്വേഷിക്കുവാന്‍ നഗരസഭ തീരുമാനിച്ചു. ഒപ്പം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതും ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുന്നതുമായ മത്സ്യവും ഐസും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാഫലത്തില്‍ മായം കലരുന്നുïെന്ന് കïെത്തിയാല്‍ വ്യാപാരികളുടെ മേല്‍ നടപടിയെടുക്കുമെന്ന് മാത്രമല്ല, മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്യും.
ഗ്രാമപഞ്ചായത്ത് ആയിരിക്കെ 48 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയ മാര്‍ക്കറ്റ് തൊട്ടടുത്ത വര്‍ഷം 70 ശതമാനം വരെ താഴ്ത്തി ലേലം ചെയ്തത് ഭരണസമിതിയുടെ അംഗീകാരമില്ലാതെയായിരുന്നു. നഗരസഭയായിട്ടും കൗണ്‍സിലിന്റെ അംഗീകാരത്തോടുകൂടി ചെയ്യേï പല വിഷയങ്ങളും സെക്രട്ടറി സ്വന്തം നിലയില്‍ ചെയ്യുന്നുവെന്നായിരുന്നു പ്രധാന പരാതി. ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്റെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത്തരം ഒട്ടേറെ പ്രശ്‌നങ്ങള്‍ അംഗങ്ങള്‍ ചൂïിക്കാട്ടി.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ഗണേശ് ഏറ്റുമാനൂര്‍, ജോര്‍ജ് പുല്ലാട്ട്, ബിജു കൂമ്പിക്കന്‍, ടോമി പുളിമാന്‍തുïം, മാത്യു വാക്കത്തുമാലി, ബോബന്‍ ദേവസ്യ തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."