കോട്ടയം ഭിന്നശേഷിയുള്ളവരെ അംഗീകരിക്കുന്ന ഹൃദയ വിശാലതയുള്ള സമൂഹം ആവശ്യം: ഗിന്നസ് പക്രു
വൈക്കം: സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം ഹൃദയവിശാലതയും വളര്‍ത്തിയെടുക്കാനുള്ള മന:പൂര്‍വ്വമായ ശ്രമങ്ങള്‍ സമൂഹത്തില്‍ ഇല്ലാത്തതിനാലാണ് ഭിന്നശേഷിയുള്ളവരും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഇന്നും അവഗണിക്കപ്പെടുതെന്ന് സിനിമാ താരം ഗിന്നസ് പക്രു അഭിപ്രായപ്പെട്ടു.
എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, തൃക്കാക്കര ഭാരതമാതാ കോളേജില്‍ സംഘടിപ്പിച്ചിട്ടുള്ള ഇന്‍ക്ലുസീവ് കൊച്ചി സഹൃദയ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഭിന്നശേഷികളുള്ള കുട്ടികളുടെ സര്‍ഗസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹതാപത്തിലൂന്നിയ ഇളവുകള്‍ക്കായി കാത്തു നില്‍ക്കാതെ സ്വന്തം കഴിവുകളെ കïെത്തി ഇച്ഛാശക്തിയോടെ മുന്നേറാനുള്ള ആത്മബലം കൈവരിക്കാന്‍ ഭിന്നശേഷികളുള്ളവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ബിഷപ്പ് തോമസ് ചക്യത്ത് അധ്യക്ഷനായിരുന്നു. വ്യവസായ പ്രമുഖനായ വേണു ഗോപാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ജലീല്‍ താനത്ത്, ഫാ. സിജോ കിരിയാന്തന്‍, ജോസ് എട്ടുപുരയ്ക്കല്‍, സിസ്റ്റര്‍. ഡോ. ഷിജി ഫ്രാന്‍സീസ്, സിസ്റ്റര്‍ ജയ റോസ്, റാണി ചാക്കോ എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായി സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളില്‍ വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. അസിസ്റ്റീവ് ടെക്‌നോളജിയെ സംബന്ധിച്ച പ്രദര്‍ശനവും നടത്തി. ഇന്‍ക്ലൂസീവ് കൊച്ചി സഹൃദയ ഫെസ്റ്റ് ഇന്ന് സമാപിക്കും. രാവിലെ 10 ന് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ സംഗമത്തില്‍ പ്രവീണ്‍ ചിറയത്ത് ക്ലാസ്സ് നയിക്കും.
തൃക്കാക്കര നഗരസഭാ അധ്യക്ഷ കെ കെ നീനുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. 3-ന് കലാ പരിപാടികളുടെ ഉദ്ഘാടനം നൈപുണ്യ ഡയറക്ടര്‍ ഫാ. സജി കണ്ണാംപറമ്പനും സഹൃദയ മെഗാഷോയുടെ ഉദ്ഘാടനം സിനിമ സംവിധായകന്‍ അനീഷ് അന്‍വറും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."