ജില്ലാ സഹ. ബാങ്കുകള്‍ക്കെതിരേ പ്രാഥമിക ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിക്കും
കണ്ണൂര്‍: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രതിസന്ധിക്കിടെ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെതിരേ ജില്ലാ സഹകരണ ബാങ്കുകള്‍ക്കെതിരേ പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും ഹൈക്കോടതിയിലേക്ക്.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു മുമ്പ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത നീക്കത്തില്‍ പ്രതിഷേധിച്ചാണു സഹകരണ ബാങ്കുകള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കുക. പ്രൈമറി സൊസൈറ്റീസ് അസോസിയേഷന് മുന്‍കൈയെടുത്താണു ഹരജി നല്‍കുന്നത്.
സാധാരണ ഇടപാടുകാരെ പോലെ ആഴ്ചയില്‍ 24,000 രൂപ വരെ മാത്രമേ സഹകരണ ബാങ്കുകള്‍ക്കും പിന്‍വലിക്കാന്‍ പറ്റൂ. ഇതു കാരണം പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സഹകരണ ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗമായ വായ്പ അനുവദിക്കുന്നതും ജില്ലാ ബാങ്കില്‍ നിന്നു പണം ലഭിക്കാത്തതിനെ തുടര്‍ന്നു നിലച്ചു. വായ്പാ തിരിച്ചടവും പ്രതിദിന നിക്ഷേപവും പകുതിയായി കുറഞ്ഞു. ഈ സാഹചര്യത്തിലാണു അനുകൂല നിലപാട് തേടി പ്രാഥമിക സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
ജില്ലാ ബാങ്കില്‍ അക്കൗïുട്ടായിട്ടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശ പ്രകാരം പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ജില്ലാ ബാങ്ക് നടപടി ഹരജിയില്‍ ചൂïിക്കാട്ടും. സഹകരണ ബാങ്കുകള്‍ 10 ലക്ഷം രൂപയുടെ നിക്ഷേപം മൂന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞവര്‍ഷം നടത്തിയ ചര്‍ച്ചയില്‍ 25 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ മാത്രം നല്കിയാല് മതിയെന്ന് ആദായ നികുതി വകുപ്പ് ചീഫ് കമ്മിഷണര്‍ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ നല്കി വരുന്നുïെന്നും നോട്ടുകള്‍ അസാധുവാക്കിയ ശേഷം 14 വരെ സഹകരണ ബാങ്കുകള്‍ ഇടപാടുകാരില്‍ പഴയ നോട്ടുകള്‍ ശേഖരിച്ചതു കെ.വൈ.സി മാനദണ്ഡം അനുസരിച്ചാണെന്നും ഇതു തിരികെയെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുമെന്നും പ്രൈമറി സൊസൈറ്റീസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും നിക്ഷേപമായി 2500 കോടിയോളം രൂപയാണു സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."