കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സീസണ്‍ കാര്‍ഡ് വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സീസണ്‍ കാര്‍ഡില്‍ യാത്രചെയ്യാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പദ്ധതി വരുന്നു. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും സ്ഥിരം യാത്രക്കാരെ കïെത്തുന്നതിനുമായി കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യമാണ് ഈ ആശയം കൊïുവന്നത്. പദ്ധതി ഈ മാസം നടപ്പാക്കും. നേരത്തെ കോഴിക്കോട്- പാലക്കാട് റൂട്ടില്‍ പരീക്ഷണാര്‍ഥം സീസണ്‍ ടിക്കറ്റ് സംവിധാനം നടപ്പാക്കിയിരുന്നു. ഇതാണ് പരിഷ്‌കരിച്ച രീതിയില്‍ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്നത്.
1000 രൂപയ്ക്കുള്ള സീസണ്‍ കാര്‍ഡ് എടുത്താല്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകളില്‍ ഒരു മാസത്തോളം പരിധിയില്ലാതെ യാത്ര ചെയ്യാം. 1500 രൂപയുടെ സീസണ്‍കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ യാത്രചെയ്യാം. 3000 രൂപയുടെ കാര്‍ഡ് എടുക്കുന്നവര്‍ക്ക് സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഒരുമാസം പരിധിയില്ലാതെ യാത്രചെയ്യാം. കൂടാതെ ഒരുസ്റ്റാന്റില്‍ നിന്ന് നിന്ന് കയറി മറ്റൊരു സ്റ്റാന്റില്‍ ഇറങ്ങുന്ന യാത്രക്കാരന്, ആ സ്റ്റാന്റില്‍ നിന്ന് ബസ് മാറി കയറിയാലും ടിക്കറ്റ് എടുക്കേïതില്ല. യാത്രക്കാര്‍ സ്വകാര്യ ബസുകളേയും സമാന്തര സര്‍വീസുകളേയും ആശ്രയിക്കുന്നതിന്റെ ഫലമായി കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കുറയുന്നുïെന്ന വിലയിരുത്തലാണ് പുതിയ പദ്ധതിക്ക് ആധാരം. കഴിഞ്ഞദിവസം ശമ്പളം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എം.ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ജീവനക്കാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് എം.ഡി തന്നെ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള അഞ്ചോളം പുതിയ പദ്ധതികള്‍ രാജമാണിക്യം അവതരിപ്പിച്ചു. എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായുള്ള സീസണ്‍ കാര്‍ഡ് നിര്‍മിക്കുക.
നിലവില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് കെ.എസ്.ആര്‍.ടി.സി കണ്‍സഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നത് ബാധ്യയാകുന്നുïെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കോര്‍പ്പറേഷന്റെ നവീകരണത്തിനായി വിവിധ കമ്മിഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇത് സൂചിപ്പിക്കുന്നുï്. കൂടാതെ കാലോചിതമായി ബസ് ചാര്‍ജ് പരിഷ്‌ക്കരിക്കല്‍, ഓര്‍ഡിനറി ബസ് ചാര്‍ജ് കുറച്ചത് പുന:സ്ഥാപിക്കല്‍ എന്നിവയും പരിഗണനയിലുï്. എന്നാല്‍, ഇത്തരം പരിഷ്‌കാരങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സിയെ യാത്രക്കാര്‍ ഒഴിവാക്കും. ഇതു മനസ്സിലാക്കിയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കി കെ.എസ്.ആര്‍.ടി.സിയെ യാത്രക്കാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കം. സൗജന്യ യാത്രകള്‍ക്ക് നിയന്ത്രണം കൊïുവരുന്നതിനും ആലോചനയുï്. 1000, 500 രൂപകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ ഫലമായി കെ.എസ്.ആര്‍.ടി.സിയുടെ 24 ദിവസത്തെ വരുമാനത്തില്‍ 12 കോടിയുടെ നഷ്ടമാണുïായത്. കഴിഞ്ഞമാസം ഒന്‍പതു മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ചാണിത്. ഒരു ദിവസം 50 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. പുതിയ പദ്ധതികള്‍ കൊï് കെ.എസ്.ആര്‍.ടി.സിയുടെ കെടുകാര്യസ്ഥതയും നഷ്ടവും നികത്താനാവുമെന്ന പ്രതീക്ഷ അധികൃതര്‍ക്കുï്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."