കാന്തപുരത്തിന്റെ മോദിഭക്തി ആപല്‍ക്കരം: മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: കഴിഞ്ഞ മാസം 27 ന് കോഴിക്കോട് നടന്ന അവകാശ സംരക്ഷണ സമ്മേളനത്തില്‍ നരേന്ദ്രമോദിയെ തലക്ക് വെളിവില്ലാത്ത ഗുജറാത്തുകാരന്‍ എന്ന് വിശേഷിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയെക്കൊï് അതേ വേദിയില്‍ തിരുത്തിപ്പറയിപ്പിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നടപടി അത്യന്തം ആപല്‍ക്കരമാണെന്ന് ആള്‍ ഇന്ത്യാ മുസ്‌ലിം ജമാഅത്ത് കേരള സംസ്ഥാന ഘടകം പ്രസ്താവിച്ചു.
സംഘ്പരിവാര്‍ കലാപങ്ങളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ന്യൂനപക്ഷങ്ങളെ വാഹനത്തിനിടയില്‍പ്പെടുന്ന പട്ടിയോട് ഉപമിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാട് സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന നോട്ട് നിരോധനം നടപ്പിലാക്കുകയും രാജ്യത്തെ മുഴുവന്‍ സാധാരണക്കാരെയും ബുദ്ധിമുട്ടിലാക്കുകയും 70ലധികം പേരുടെ ജീവന്‍ അപായപ്പെടുത്തുകയും ചെയ്തതിനു ശേഷം നിരോധനം ക്യാഷ്‌ലസ് ഇക്കണോമിക്ക് വേïിയായിരുന്നു എന്ന് മാറ്റിപ്പറഞ്ഞത് നരേന്ദ്രമോദിയുടെ അസ്ഥിരതയാണ് പ്രതിഫലിപ്പിക്കുന്നത്.
പൊതുസമൂഹം വളരെ ആദരിക്കുന്ന മുസ്‌ലിം പണ്ഡിതന്മാരെ പരസ്യമായി അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും നേതൃത്വം നല്‍കിയിരുന്ന കാന്തപുരം നരേന്ദ്രമോദിയെ പരോക്ഷമായി ആക്ഷേപിക്കുന്നതുപോലും തടയാന്‍ മുന്‍കൈയെടുക്കുന്നത് ഫാസിസത്തിന് പാദസേവ ചെയ്യുന്നതിനു തുല്യമാണ്. സംഘ്പരിവാര്‍ സേവനടത്തുന്നവരെ മുഖം നോക്കാതെ എതിര്‍ത്തു തോല്‍പിക്കാന്‍ മുഴുവന്‍ മതനിരപേക്ഷ വാദികളും രംഗത്തിറങ്ങണമെന്നും സംഘ്പരിവാറിനു വെള്ളപൂശുന്ന ഇത്തരം നീക്കങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആള്‍ ഇന്ത്യാ മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."