ഭരണകൂടത്തിനെതിരേ പ്രതിഷേധാഗ്നി ഉയര്‍ത്തി ശരീഅത്ത് സമ്മേളനങ്ങള്‍
കണ്ണൂര്‍: ഏക സിവില്‍കോഡ് നടപ്പിലാക്കാനും ഇസ്‌ലാമിക ശരീഅത്ത് അട്ടിമറിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ കണ്ണൂരിലും കോഴിക്കോടും സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
കണ്ണൂരില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗïില്‍ നിന്നാരംഭിച്ച റാലി സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. സമസ്ത വൈസ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, എ. ഉമര്‍ കോയ തങ്ങള്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മമ്മൂട്ടി വയനാട്, ആബിദ് ഹുദവി തച്ചണ്ണ, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുറഹ്മാന്‍ കല്ലായി, ഡോ. സി.എച്ച് അബൂബക്കര്‍ ഹാജി സംസാരിച്ചു.
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ യോഗം മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം മുഹമ്മദ് ഇദ്‌രീസ് ബസ്തവി ലഖ്‌നൗ ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായി. എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എം.ഐ ഷാനവാസ് എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.സി മായിന്‍ഹാജി, മുക്കം മോയിന്‍മോന്‍ ഹാജി, സി. മോയിന്‍കുട്ടി, മുസ്തഫ മുïുപാറ സംസാരിച്ചു. നാസര്‍ ഫൈസി സ്വാഗതവും കെ.പി കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."