മോദി ജന വഞ്ചകനായ പ്രധാനമന്ത്രി: സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി
കോഴിക്കോട്: ലോകം കാണാനിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ജന വഞ്ചകനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി. ഭൂരിപക്ഷത്തിന്റെ തോന്ന്യാസവും ഏകാധിപത്യവുമല്ല ജനാധിപത്യമെന്നും, ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടലാണ് ജനാധിപത്യത്തിന്റെ ലക്ഷ്യമെന്നും ശരീഅത്ത് സംരക്ഷണം ഫാസിസത്തിനെതിരായതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് ശരീ അത്ത് സംരക്ഷണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയെ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരുടെ ഐക്യം ഇല്ലാതായാല്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങളൊക്കെ തീരുമെന്നാണ് ചിലര്‍ വാദിക്കുന്നത്. തലയ്ക്ക് വെളിവില്ലാത്തവന്‍ എന്ന് പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ അതിനെ തിരുത്തി മത സൗഹാര്‍ദം ഉïാക്കാന്‍ പോവുന്ന 'വിശ്വമത പണ്ഡിതന്‍മാര്‍' നമ്മുടെ നാട്ടിലുïെന്നും ഇത്തരക്കാരോട് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ തനിക്ക് സമയമില്ലെന്നും സ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."