ശരീഅത്ത് സംരക്ഷണ റാലി ഇന്ന് പാലക്കാട്ട്
പാലക്കാട്: ശരീഅത്ത് നിയമങ്ങളെ അട്ടിമറിക്കാനും ഏക സിവില്‍കോഡ് നടപ്പിലാക്കാനും ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത ഗൂഢ നീക്കങ്ങള്‍ക്കെതിരേ സമസ്ത കേരള ജഇംയ്യത്തുല് ഉലമയുടെ നേതൃത്തില്‍ പാലക്കാട്ട് ഇന്നു വൈകീട്ട് നാലിന് പ്രതിഷേധ റാലി നടക്കും.
മഞ്ഞക്കുളം പള്ളി പരിസരത്തുനിന്നാരംഭിക്കുന്ന റാലി കോട്ടമൈതാനത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്, ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശാഫി പറമ്പില്‍ എം.എല്‍.എ, സി.എ.എം.എ കരീം, അലവി ഫൈസി കൊളപ്പറമ്പ് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."