വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ അവാര്‍ഡ് ഡോ. ബിന്ദു റോയിക്ക്
കോട്ടയം: ഗുമന്‍ ദേവി മെമ്മോറിയല്‍ ബെസ്റ്റ് വുമണ്‍ സയന്റിസ്റ്റ് നാഷനല്‍ അവാര്‍ഡ് ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സി. ബിന്ദു റോയിക്ക് ലഭിച്ചു. 2016 നവംബര്‍ 24 മുതല്‍ 26 വരെ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് മൈക്കോളജി ആന്‍ഡ് പ്ലാന്റ് പാത്തോളജിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ നാഷനല്‍ സിമ്പോസിയത്തില്‍ വച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ മുന്നിലെത്തിയ അഞ്ചു വനിതാശാസ്ത്രജ്ഞരുടെ ഗവേഷണപ്രബന്ധങ്ങളുടെ അവതരണം വിലയിരുത്തിയാണ് അവാര്‍ഡ്. റബറില്‍ രോഗപ്രതിരോധത്തിനുള്ള ജീനുകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന പഠനത്തിനാണ് അംഗീകാരം ലഭിച്ചത്. പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രക്രിയയില്‍ ഉല്‍പ്പാദനശേഷിക്കൊപ്പം രോഗപ്രതിരോധശേഷിയും കൂടിയ ഇനങ്ങളെ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാന്‍ ഈ ജീനുകളുടെ പഠനം സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."